കണ്ണൂര്‍ : നേമത്ത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടിനെക്കുറിച്ചാണ് ആദ്യം കോണ്‍ഗ്രസ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വോട്ടെങ്കിലും തിരിച്ചുപിടിച്ചാലേ എല്‍ഡിഎഫിന് ലഭിച്ചതിന്റെ ഏഴയലത്തെങ്കിലും ഇത്തവണ യുഡിഎഫിന് എത്താന്‍ സാധിക്കൂ. നേമത്ത് പുതിയ ‘ശക്തനെ’ ഇറക്കിയത് യഥാര്‍ത്ഥ പോരാട്ടത്തിനാണോ അതോ ഒത്തുകളിക്കാണോ എന്ന് വരുംദിവസങ്ങളിലേ വ്യക്തമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
്‌സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്ത് കേരളത്തില്‍ ആദ്യമായി താമര വിരിയാന്‍ അവസരമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. 2011ല്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന വോട്ട് എന്തുകൊണ്ട് 2016ല്‍ ലഭിച്ചില്ല. തങ്ങളുടെ വോട്ടുകൊണ്ടാണ് ബിജെപി ജയിച്ചതെന്ന് കോണ്‍ഗ്രസിന് സമ്മതിക്കേണ്ടിവരും. ആ തെറ്റ് ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാണോ. മതനിരപേക്ഷ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനാണ് കോണ്‍ഗ്രസ് കൂട്ടുനിന്നത്. മതേതര കേരളത്തോട് മാപ്പ് പറയണം
തിരുവനന്തുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് സീറ്റുകള്‍ എവിടയൊണ് പോയത്. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെടുങ്കാട് ഡിവിഷനില്‍ 1169 വോട്ടുണ്ടായിരുന്ന യുഡിഎഫിന്്് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 74 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് 13860 വോട്ടാണ് യുഡിഎഫിന് കിട്ടിയത്. അതിനു മുന്‍പുള്ള തെരഞ്ഞെടുപ്പില്‍നിന്ന് യുഡിഎഫിന് ചോര്‍ന്ന് പോയത് 47024 വോട്ടുകള്‍. എല്‍ഡിഎഫിന് 2016ല്‍ 59142 വോട്ടുകള്‍ ലഭിച്ചു. ആരാണ് നേമത്തെ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന് ഇനി പ്രത്യേകം പറയേണ്ടതുണ്ടോ ? -പിണറായി ചോദിച്ചു.
വര്‍ഗീയതക്കെതിരായ പോരാട്ടമെന്നത് തെരഞ്ഞെടുപ്പുകാലത്തെ കണ്‍കെട്ട് വിദ്യയല്ല. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിരന്തരമായ സമരത്തിന്റെ ഭാഗമായാണ് ഇടതുപക്ഷം അതിനെ കാണുന്നത്. മതനിരപേക്ഷ കേരളത്തെ തകര്‍ക്കാന്‍ ആര് വന്നാലും സമ്മതിക്കില്ല. പിണറായി വർത്താ സമ്മേളനത്തിൽ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.