ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കുവാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്തു ഫയല്‍ ഉള്ളരോഗികള്‍ക്ക് ഡോക്ടറുമായി ടെലിഫോണില്‍സംസാരിച്ചു ചികിത്സ തേടാവുന്നതാണ്.
തിരുവനന്തപുരം : കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ശ്രീചിത്ര തിരുനാള്‍ ആശുപത്രിയിലെ ഒപി പരിശോധനയിലും അഡ്മിഷന്‍ ചികിത്സയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാരിലും അഡ്മിറ്റായ ചില രോഗികളിലുംകോവിഡ് രോഗം സ്ഥിരീകരിച്ചതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
അടിയന്തര ചികിത്സയെ ബാധിക്കാതെ ആയിരിക്കും നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകള്‍ നിലവിലുള്ള കോവിഡ് വ്യാപനം കുറയുന്നത് അനുസരിച്ചു പുനഃക്രമീകരിച്ചു നല്‍കും.
ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കുവാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്തു ഫയല്‍ ഉള്ളരോഗികള്‍ക്ക് ഡോക്ടറുമായി ടെലിഫോണില്‍സംസാരിച്ചു ചികിത്സ തേടാവുന്നതാണ്. ഡോക്ടര്‍ ഒപ്പിട്ട പ്രെസ്‌ക്രിപ്ഷന്‍ ഡൌണ്‍ലോഡ് ചെയ്യുവാനും ഇതിലൂടെ സാധിക്കും. റിവ്യൂ ഫീസ് ഓണ്‍ലൈന്‍ ആയി അടക്കുവാനുള്ള ലിങ്ക് മെഡിക്കല്‍ റെക്കോര്‍ഡ്സ് ഡിപ്പാര്‍ട്‌മെന്റ് മെസ്സേജ് ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍തരുന്നതായിരിക്കും.ഫോണ്‍ : 04712524535/435/ 615
ഇമെയില്‍ ആയും ടെലിമെഡിസിന്‍ അപേക്ഷ നല്‍കാവുന്നതാണ് mrd@sctimst.ac.in
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.