UAE

കോവിഡ് വ്യാപനം വീണ്ടും ; ഖത്തറില്‍ വെള്ളി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

സര്‍ക്കാര്‍, സ്വകാര്യ മേഖല ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബാക്കിയുള്ള 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു

കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 26 വെള്ളി മുതല്‍ ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

1.സര്‍ക്കാര്‍, സ്വകാര്യ മേഖല ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്ര മായിരിക്കും പ്രവേശനം. ബാക്കിയുള്ള 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് പുതി യ  ഉത്തരവില്‍ വ്യക്തമാക്കുന്നു.

2.സിനിമ തിയറ്ററുകളില്‍ 20% പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് തിയറ്ററുകളില്‍ പ്രവേശനമില്ല. ഓഫീസുകളിലെ യോഗങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ല.

3.ഡ്രൈവിങ് സ്‌കൂളുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളിലെ കളി സ്ഥലങ്ങള്‍ അടച്ചിടും.

4.വിവാഹചടങ്ങുകള്‍ക്ക് അനുമതിയില്ല. സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ട്രെയ്‌നിങ് സെന്ററുകളിലും ഓണ്‍ലൈന്‍ വഴി മാത്രം പഠനം.

5.പൊതു മ്യൂസിയം, ലൈബ്രറി എന്നി വയുടെ ശേഷി മുപ്പത് ശതമാനത്തില്‍ കൂടരുത്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കായിക സാംസ്‌കാരിക ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ പാടില്ല.

5.ഷോപ്പിങ് കോംപ്ലക്‌സുകളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ പ്രവര്‍ത്തനം മുപ്പത് ശതമാനം ശേഷിയോടെ മാത്രയിരിക്കും ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ അടച്ചിടണം, ഫുഡ് കോര്‍ട്ടുകളില്‍ ഡെലിവറിക്ക് മാത്രം അനുമതി.

6.ഇന്‍ഡോര്‍ റസ്റ്റോറന്റുകള്‍ കഫ്തീരിയകള്‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി 15 ശതമാനത്തില്‍ കൂടരുത്.ക്ലീന്‍ ഖത്തര്‍ പദ്ധതിക്ക് കീഴിലുള്ള ഹോട്ടലുകള്‍ക്കും കഫ്തീരിയകള്‍ക്കും 50 ശതമാനം ശേഷിയോടെയും ബാക്കിയുള്ളവയ്ക്ക് 30 ശതമാനം ശേഷിയോടെയും പ്രവര്‍ത്തിക്കാം.

7.പൊതു മാര്‍ക്കറ്റുകളില്‍ മുപ്പത് ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം, 12 വയസ്സില്‍ താഴെയു ള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അടച്ചിടണം.ജിംനേഷ്യങ്ങള്‍, മസാജ് സെന്ററുകള്‍ എന്നിവ അടച്ചിടണം.നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്കുകള്‍ തുടങ്ങിയവയും പ്രവര്‍ ത്തിക്കാന്‍ പാടില്ല.

8.സ്വകാര്യ ആശുപത്രികളുടെ പ്രവര്ത്തനം 70 ശതമാനം ശേഷിയോടെ മാത്രം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.