Home

കോവിഡ് വ്യാപനം: മെഡിക്കല്‍ കോളേജില്‍ കര്‍ശന നിയന്ത്രണം, മാസ്‌ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും

* ഒപിയില്‍ ഒരുചികിത്സാ വിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ മാത്രം
* ടെലിമെഡിസിന്‍ സംവിധാനം ഊര്‍ജ്ജിതമാക്കി
* മാസ്‌ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും

തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശന മാക്കി. ഒപിയില്‍ ഒരു ചികിത്സാവിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ക്കു മാത്രമായിരിക്കും ഇനി മുതല്‍ പ്രവേശനം. മറ്റ് രോഗികള്‍ക്ക് ചികിത്സ സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടാന്‍ ടെലിമെഡിസിന്‍ സംവിധാനം ഊര്‍ജ്ജിതമാക്കി. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ പി സമയം. രാവിലെ ഏഴു മുതല്‍ പതിനൊന്നര വരെ ടോക്കണ്‍ നല്‍കും.

ഒപി ഇല്ലാത്ത ദിവസങ്ങളിലും ടെലിമെഡിസിന്‍ സംവിധാനം വഴി രോഗികള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടാം. മരുന്നുകുറിപ്പുകളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സൗകര്യമൊരുക്കി. എന്നാല്‍ ഡോക്ടര്‍ നേരിട്ടുകാണേണ്ട അടിയന്തര പ്രാധാന്യമുള്ള രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടാനും അവസരമൊരുക്കി. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കാനും തീരുമാനിച്ചു. കൂട്ടിരിപ്പുകാരെ നിയന്ത്രിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂട്ടിരിപ്പുകാര്‍ മാറി മാറി ഇരിക്കുന്നതും വിലക്കി. കൂട്ടിരിപ്പുകാര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. രോഗിയുടെ സഹായിയായി ഇരിക്കുന്നയാള്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, കൈകഴുകല്‍ എന്നിവ കര്‍ശനമായി പാലിക്കേണ്ടതാണ്. മാസ്‌ക് ധരിക്കാത്തവരെ ആശുപത്രിയില്‍ നിന്നും പുറത്താക്കും.

സന്ദര്‍ശകര്‍ക്ക് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. സന്ദര്‍ശകവിലക്ക് വന്നതോടെ ആശുപത്രിക്കുള്ളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. ആശുപത്രിയിലെ ജോലിക്രമീകരണം സംബന്ധിച്ച ജീവനക്കാരുടെ സംഘടനകളുടെ പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിയുമായി ജീവനക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.