സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രശ്‌നപരിഹാരത്തിനുള്ള അവസാനത്തെ അടവാണ്. അതിലേക്ക് പോകാതെ നോക്കണം. അതിനായി കോവിഡ് വ്യാപനം കൂടിയ സ്ഥലങ്ങളില്‍ മൈക്രോ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യുഡല്‍ഹി : കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാവരും ധൈര്യ ത്തോടെ ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രശ്‌നപരിഹാരത്തിനുള്ള അവസാനത്തെ അടവാണ്. അതിലേക്ക് പോകാതെ നോക്കണം. അതിനായി കോവിഡ് വ്യാപനം കൂടിയ സ്ഥലങ്ങളില്‍ മൈക്രോ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘ഇന്ന് നവരാത്രിയുടെ അവസാന ദിനമാണ്, നാളെ രാമനവമിയാണ്, നമ്മളെല്ലാവരും മര്യാദാപുരുഷോത്തമനായ രാമനെ പോലെ മര്യാദ പാലിക്കണം. ഇതു പവിത്രമായ റംസാന്‍ കാലമാണ്. ധൈര്യവും ആത്മബലവും നല്‍കുന്ന മാസമാണ് റംസാന്‍. കോവിഡിനെതിരായ പോരാട്ട ത്തില്‍ ഈ ആത്മബലവും കരുത്തും നമ്മുക്കുണ്ടാവണം’ പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം വരവിനെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും കഴിഞ്ഞ തവണ കോവിഡിനെ നേരിടാന്‍ യാതൊരു സംവിധാനവും രാജ്യത്ത് ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ നിലയില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം കുറച്ച് കോവിഡ് വന്നപ്പോള്‍ തന്നെ രാജ്യത്ത് വാക്‌സീന്‍ ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ വാക്‌സീന്‍ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സീന്‍ ലഭ്യമാകുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സീനുകളുമായി ലോകത്തെ എറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പരിശ്രമിക്കുന്നുണ്ട്. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സീനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവര്‍ത്തനം ജീവന്‍ രക്ഷിക്കാനായാണ്. കോവിഡ് ആരംഭിക്കുമ്പോള്‍ പരിമിതികളുണ്ടായിരുന്നു. ആരോഗ്യസംവിധാനങ്ങള്‍ കോവിഡിനെ നേരിടാന്‍ പര്യാപ്ത്മായിരുന്നില്ല. പിപിഇ കിറ്റി നിര്‍മാണത്തിന് സംവിധാനമുണ്ടായിരുന്നില്ല.എങ്ങനെ ചികിത്സിക്കണമെന്ന് അറിയിലില്ലായിരിുന്നു. ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.