Breaking News

കോവിഡ് വ്യാപനം അതിരൂക്ഷം ; മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ, രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ രാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍. രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂയും പ്രഖ്യാപിച്ചു.

മുംബൈ : കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ രാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍. രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂയും പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 278 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണം 35,78,160 ആയി. നിലവില്‍ 6,12,070 കേസുകള്‍. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.  മുംബൈയില്‍ 9,925 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മൂലമുണ്ടായ 54 മരണങ്ങളും നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തു. മൊത്തം രോഗബാധിതരുടെ എണ്ണം 5,44,942 ആയി ഉയര്‍ന്നു. നഗരത്തില്‍ കോവിഡ് കേസുകള്‍ 87,443 ആയി ഉയര്‍ന്നു. ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പിലാക്കും. ഇത് പൊതു ജീവിതത്തെ പരിമിതപ്പെടുത്തും. അവശ്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായി പൊതുഗതാഗതവും ചുരുങ്ങും. ഇ-കൊമേഴ്സ് കമ്പനികളും അവശ്യവസ്തുക്കള്‍ വില്‍ക്കാന്‍ മാത്രമായി ഇതോടെ പരിമിതപ്പെടുത്തും.

അതേസമയം രാജസ്ഥാനില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനാലാണ് രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കും. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതല്‍ രാത്രി 8 വരെ മാത്രം പ്രവര്‍ത്തിക്കും.

ലോക്കല്‍ ട്രെയിന്‍ അടക്കം പൊതുഗതാഗത സംവിധാനം അവശ്യമേഖലയിലുള്ളവര്‍ക്കും അടിയന്തര യാത്രക്കാര്‍ക്കും മാത്രമായിരിക്കും. അനാവശ്യ യാത്രകള്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.