തമിഴ്‌നാട്ടില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെ 14 ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിലാണ്.
ചെന്നൈ : കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പൂര്‍ണ ലോ ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെ 14 ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും.
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒഴിവാക്കാനാവാത്ത സാഹചര്യ ങ്ങ ളാലാണ് അടച്ചുപൂട്ടല്‍ തീരുമാനമെടുത്തതെ ന്ന് സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി യായി വെള്ളിയാഴ്ച അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എടുത്ത സുപ്രധാന തീരു മാനങ്ങളിലൊന്നാണ് ലോക്‌ഡൌണ്‍.
മെയ് 10 മുതല്‍ പച്ചക്കറി, ഇറച്ചി, ഫിഷ് ഷോപ്പുകള്‍, താല്‍ക്കാലിക സ്റ്റോറുകള്‍ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ബാക്കി ഷോപ്പുകള്‍ അടഞ്ഞുകിടക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളും തുറക്കില്ല. റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി, പാഴ്‌സല്‍ സര്‍ വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പെട്രോള്‍ പമ്പുകള്‍ തുറക്കും.
എന്നാല്‍ ലോക്ഡൗണിന് മുന്‍പുള്ള ശനി,ഞായര്‍ ദിവസങ്ങളില്‍ എല്ലാ ഷോപ്പുകളും രാവിലെ 6 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. ലോക് ഡൗണിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനാണിത്. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളി ലൊന്നാണ് തമിഴ്‌നാട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 592 പേര്‍ കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് പത്ത് സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിലാണ്. കേരളത്തിനു പുറമേ ഡെല്‍ഹി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സം സ്ഥാനങ്ങള്‍ നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ മറ്റ് സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഗോവയില്‍ ഈമാസം 9 മുതല്‍ 23 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.