ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്‌നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറ ന്‍സന്‍ എന്നിവരുടെ പഠന റിപ്പോര്‍ട്ടിലാണ് കോറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്
ലണ്ടന്‍ : കോറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്നും ഇതു വവ്വാലുകളില്‍ നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്‌നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠന റിപ്പോര്‍ട്ട്.
വുഹാനിലെ ലാബിലെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്ത താണ് കൊറോണ വൈറസ്. ചൈനയിലെ ഗുഹാ വവ്വാലുകളില്‍ കണ്ട വൈറസില്‍ ജനിതക മാറ്റം വരുത്തിയാണ് ഇവര്‍ ഇതു സാധിച്ചെടുത്തത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ വൈറസിലെ ജനിതക മാറ്റം സ്വാഭാവികമായി ഉണ്ടായതല്ലെന്നു വ്യക്തമാവുമെന്ന്, പഠനത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുക ളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറ സ് ബാധയുണ്ടാക്കുകയും ചെയ്യും.
ഒരു നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യ തയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാ ക്കാന്‍ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാല്‍ കോവിഡ്19ന്റെ കാര്യ ത്തില്‍ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ വൈറസിലെ ജനിത ക മാറ്റം സ്വാഭാവികമായി ഉണ്ടായതല്ലെന്നു വ്യക്തമാവുമെന്ന്, പഠനത്തെ ഉദ്ധരിച്ച് ഡെയ്ലി മെയി ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
കോവിഡ് വവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു വര്‍ഷമായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളു ണ്ടെന്ന് പഠനത്തില്‍ പറയുന്നു. ലോകമെങ്ങുമുള്ള അക്കദമിക്കുകളും പ്രധാന ജേണലുകളും ഇക്കാര്യം അവഗണിക്കുകയാണ്.വിവരങ്ങള്‍ ബോധപൂ ര്‍വം നശിപ്പിക്കുകയും ഒളിപ്പിച്ചുവയ്ക്കുകയും ചെയ്‌തെന്നു വ്യക്തമാണ്.
അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന ചില ചൈനീസ് ശാസ്ത്രജ്ഞരാണ് പുതിയ വൈറസിന്റെ സൃഷ്ടിക്കു പിന്നിലുള്ളത്. വൈറസുകളെ ജനിതക എന്‍ജിനിറിയങ്ങിലൂടെ കൂടു തല്‍ മാരകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വുഹാനെ പ്രൊജക്ട് പ്രവര്‍ത്തിച്ചിരുന്നതെ ന്നും പഠനം പറയുന്നു.
കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പുതിയ പഠനത്തിലേക്കു കടക്കുന്നതി നിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വുഹാനില്‍ സന്ദര്‍ശനം നടത്തിയ ഡബ്ല്യൂഎച്ചഒ സംഘം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പലരും ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.