Home

കോവിഡ് വാക്‌സീന്‍ ബുക്കിങ് ഇനി വാട്സ്ആപ്പ് വഴി ; കൂടുതല്‍ വിശദാംശങ്ങളറിയാം

സമീപത്തെ വാക്സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗക ര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കോറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്സ്ആപ്പ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയാണ് സേവനം നല്‍കുന്നത്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സീന്‍ സ്ലോട്ട് ബുക്കിങ് ഇനി വാട്സ്ആപ്പ് വഴിയും നടത്താം. സമീപ ത്തെ വാക്സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും വാട്സ്ആപ്പ് മുഖേന കഴിയും. മൈ ജി ഒവി കോറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്സ്ആപ്പ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയാണ് സേവനം നല്‍ കുന്നത്.

വാട്സ്ആപ്പ് വഴി വാക്‌സീന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 നമ്പറിലേക്ക് ഇംഗ്ലീഷില്‍ ടെപ്പ് ചെയ്ത് അയക്കണം. അതിന് ശേഷം ഫോണില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാല്‍ വാക്‌സീന്‍ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാം ശങ്ങള്‍ അറിയാന്‍ സാധിക്കും.

ബുക്ക് സ്ലോട്ട് എന്ന് ടൈപ്പ് ചെയ്ത് ഈ നമ്പറിലേക്ക് അയച്ചാണ് വാക്സിന്‍ ബുക്ക് ചെയ്യേണ്ടത്. ഇതിന് പിന്നാലെ ആറക്ക നമ്പര്‍ വണ്‍ ടൈം പാസ് വേര്‍ഡായി ലഭിക്കും. തുടര്‍ന്ന് ഇഷ്ടമുള്ള ദിവസവും വാ ക്സിനേഷന്‍ കേന്ദ്രവും തെരഞ്ഞെടുത്ത് വാക്സിന്‍ ബുക്ക് ചെയ്യാവുന്നതാണ്. പിന്‍കോഡും ലൊക്കേ ഷനും കൈമാറിയാണ് ബുക്കിങ് പൂര്‍ത്തിയാക്കേണ്ടത്. ഇതിന്റെ ഭാഗമായി +91 9013151515 എന്ന വാട്സ്ആപ്പ് നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യണം.

കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഉപരി ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മൈജിഒവി സിഇഒ അഭിഷേക് സിങ് അറിയിച്ചു. ഇതനുസരിച്ച് തൊട്ടടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെ ഇത് ഒരുക്കിയിട്ടുള്ളത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും ഈ രീതിയില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സൗകര്യമുണ്ട്. നിലവില്‍ കോവിന്‍ ആപ്പ്, വെബ്‌സൈറ്റ് വഴിയാണ് വാക്‌സീന്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.