ആധുനിക വൈദ്യശാസ്ത്രത്തെയും കോവിഡ് ചികിത്സയെയും വിമര്‍ശിച്ച യോഗഗുരു ബാബ രാംദേവ് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. താന്‍ വാക്സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവ ദൂതരാണെന്നും ബാബ രാംദേവ് നിലപാട് തിരുത്തി
ന്യൂഡല്‍ഹി : ആധുനിക വൈദ്യശാസ്ത്രത്തെയും കോവിഡ് ചികിത്സയെയും വിമര്‍ശിച്ച യോഗഗുരു ബാബ രാംദേവ് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. താന്‍ വാക്സിന്‍ സ്വീകരിക്കുമെന്നും ഡോക്ട ര്‍മാര്‍ ദൈവ ദൂതരാണെന്നും ബാബ രാംദേവ് നിലപാട് തിരുത്തി. ആയുര്‍ വേദത്തിന്റെയും യോഗ യുടെയും സംരക്ഷണം തനിക്കുണ്ടെന്നും അതിനാല്‍ കോവിഡ് വാക്‌സിന്‍ ആവശ്യമില്ലെന്നുമായി രുന്നു ബാബ രാംദേവിന്റെ പ്രസ്താവന. എന്നാല്‍, താന്‍ വൈകാതെ കോവിഡ് വാക്സിന്‍ സ്വീകരി ക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവ ദൂതന്‍മാരാണെന്നുമാണ് രാംദേവിന്റെ പുതിയ പ്രസ്താവന.
യോഗയ്ക്കും ആയുര്‍വേദത്തിനും ഒപ്പം രണ്ട് ഡോസ് വാക്‌സീന്‍ കൂടി എടുത്ത് ഇരട്ട സുരക്ഷ കൈ വരിക്കുക എന്നാണ് ഇപ്പോള്‍ രാംദേവ് പറ യുന്നത്. താന്‍ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടര്‍ മാര്‍ ദൈവ ദൂതന്‍മാരാണ്. എന്നാല്‍, ചില ഡോക്ടര്‍മാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അടിയ ന്തര ചികിത്സക്കും ശസ്ത്രക്രിയകള്‍ക്കും ആധുനിക ചികിത്സയാണ് നല്ലതെന്നും രാംദേവ് തുറന്നു സമ്മതിച്ചു.
കോവിഡ് പ്രതിരോധത്തില്‍ ആധുനിക മരുന്നുകളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച് രാംദേവ് നട ത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ അലോപ്പതി മരുന്നുകള്‍ക്ക് സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറ ഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് ഐഎംഎ രാംദേവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അടിസ്ഥാന രഹിത പ്രസ്താവന നടത്തിയത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന നിലപാട് സ്വീകരിച്ചതോടെ രാംദേവ് വെട്ടി ലായി. രാംദേവിനെ കേന്ദ്ര ആരോഗ്യ മന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരു മാനത്തെ പ്രകീര്‍ത്തിക്കുകയാണ് രാംദേവിപ്പോള്‍. ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് രാംദേവ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.