റഷ്യ കോവിഡ് വാക്സിൻ വിതരണത്തിനൊരുങ്ങിയാതായി റിപ്പോർട്ട്. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യഘട്ടത്തില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന് ഈ മാസം അധികൃതര്‍ അന്തിമ അനുമതി നല്‍കുമെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
അതേസമയം, റഷ്യയുടെ ധ്രുത ഗതിയിലുള്ള നടപടികളില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ ഡോ. ആന്റണി ഫൗസിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയും റഷ്യയും വാക്സിനുകള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് മുൻപ് മനുഷ്യരില്‍ പ്രയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഫൗസി പറഞ്ഞിരുന്നു. യു.എസിന്റെ കൊവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പുറത്തിറക്കുമെന്നും ഫൗസി പറഞ്ഞു. യു.എസിന് മുൻപ് ആരും സുരക്ഷിതമായൊരു വാക്സിന്‍ കണ്ടെത്തുമെന്നോ അതിനെ യു.എസിന് ആശ്രയിക്കേണ്ടി വരുമെന്നോ കരുതുന്നില്ലെന്നും ഫൗസി പറഞ്ഞിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 20-ലേറെ ക്ലിനിക്കല്‍ ട്രയലുകളും നടക്കുന്നുണ്ട്. അതിനിടെ മോസ്‌കോയിലെ ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയെന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അവകാശപ്പെട്ടതായി ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഒക്ടോബറില്‍ വാക്‌സിന്‍ തയ്യാറാകുമെന്നും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ആദ്യഘട്ടത്തില്‍ അത് നല്‍കുമെന്നും മുറാഷ്‌കോ പറഞ്ഞതായി ബിബിസിയും റിപ്പോർട് ചെയ്തിട്ടുണ്ട്
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…