Home

കോവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിച്ചു, മതാചാര ചടങ്ങുകള്‍ നടത്തി ; മസ്ജിദ് അധികൃര്‍ക്കെതിരെ കേസ്

തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാന്‍ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു

തൃശൂര്‍: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത് വിവാദമായി. തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിച്ച് മതാചാര പ്രകാരം സംസ്‌കരിക്കാന്‍ ശ്രമിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ആംബുലന്‍സും മൃതദേഹവും പിടിച്ചെടുത്തു.

ഇന്നു രാവിലെ മെഡിക്കല്‍ കോളജില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം മസ്ജി ദില്‍ കൊണ്ടുവന്നു. പൊതിഞ്ഞിരുന്ന കവറുകള്‍ നീക്കി മൃതദേഹം പുറത്തെടുത്ത് കുളിപ്പിച്ച ശേഷം മതാചാരപ്രകാരം പാര്‍ത്ഥന നടത്തിയെന്നാണ് കണ്ടെത്തല്‍. തൃശൂര്‍ വരവൂര്‍ സ്വദേശി ഖജീദ (53)യുടെ മൃതദേഹമാണ് ബന്ധുക്കളും മസ്ജിദ് അധികൃതരും ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ചത്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്ന ഉറപ്പോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് ഇന്ന് രാവിലെ വിട്ടുനല്‍കിയത്. മൃതദേഹം നേരെ ശ്മശാനത്തില്‍ എത്തിച്ച് മതാചാര പ്രകാരം സംസ്‌ക രിക്കാമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മൃതദേഹം നേരെ പള്ളിയില്‍ കൊണ്ടുപോയി മതപരമായ ചടങ്ങുകള്‍ നടത്തുകയായിരുന്നു.

കോവിഡ് മാനദണ്ഡം ലംഘിച്ച് സംസ്‌കാരം നടത്തുന്നുവെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടറും സ്ഥലത്ത് പരിശോധന നടത്തി. സംഭവം സത്യമാണെന്ന് കണ്ടെത്തുകയും തെളിവുകള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് കലക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതായും ആംബുലന്‍സ് പിടിച്ചെടുത്തതായും കലക്ടര്‍ അറിയിച്ചു. സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരാവാ ഹികള്‍ക്കും ബന്ധുകള്‍ക്കും പളളി അധികൃ തര്‍ക്കുമെതിരെയാണ് കേസ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.