പ്രധാന മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷയുടെ കാര്യത്തില്‍ എന്തുവേണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷ മാറ്റിവച്ചു. പ്രധാന മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷയുടെ കാര്യത്തില്‍ എന്തുവേണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
പത്താം ക്ലാസില്‍ പഠന മികവ് വച്ച് സ്‌കോര്‍ തീരുമാനിക്കും. സ്‌കോറില്‍ തൃപ്തി ഇല്ലെങ്കില്‍ പരീക്ഷ എഴുതാം. പുതിയ പരീക്ഷാ തീയതി ജൂണില്‍ തീരുമാനിക്കും. കോവിഡ് സാഹചര്യം മാറുമ്പോള്‍ പരീക്ഷ എഴുതാം.
കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പത്താം ക്ലാസ്, 12 ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.കൊറോണ വൈറസ് രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ മെയ് 4 ന് തുടങ്ങുവാന്‍ നിശ്ചയിച്ചിരിക്കുന്ന പത്ത്, ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, വിദ്യാഭ്യാസ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.