Home

കോവിഡ് മൂലം രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സഹായം ; സൗജന്യ വിദ്യാഭ്യാസവും 10 ലക്ഷം രൂപയും കേന്ദ്ര സഹായം

മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേ ഴ്സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലായിരുന്നു പ്രഖ്യാപനം. കുട്ടി കള്‍ രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കു ന്നുവെന്നും കുട്ടികളെ പിന്തുണയ്ക്കാനും സംരക്ഷി ക്കാനും രാജ്യം സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുവഴി അവര്‍ കരു ത്തുറ്റ പൗരരായി വളരുകയും അവര്‍ക്കു ശോഭനമായ ഭാവിയുണ്ടാകുകയും ചെയ്യും.

പിഎം കെയേഴ്സിന് കീഴില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പണം നല്‍കുക. 23 വയസ്സ് തികഞ്ഞാലാണ് കുട്ടി കള്‍ക്ക് 10 ലക്ഷം രൂപ പിന്‍വലിക്കാന്‍ ആകുക. 18 വയ സ് തികയുന്നവര്‍ക്ക് പ്രതിമാസം ധനസഹായവും നല്‍കും. നിലവില്‍ കൊറോണ ബാധിച്ച് രക്ഷിതാ ക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമേയാണ് കേന്ദ്രത്തിന്റെ സഹായം.

ധനസഹായം നല്‍കുന്നതിന് പുറമേ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി യുടെ ഓഫീസ് അറിയിച്ചു. കുട്ടികള്‍ക്ക് അവരുടെ സമീപ പ്രദേശങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങ ളില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ചെലവ് പിഎം കെയേ ഴ്സ് ഫണ്ടില്‍ നിന്നും നല്‍കും. യൂണിഫോം, പുസ്തകങ്ങള്‍ എന്നിയുടെ ചെലവും സര്‍ക്കാര്‍ വഹി ക്കും. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ചേരാനാഗ്രഹിക്കുന്നവരുടെ ഫീസുള്‍പ്പെടെയുള്ള ചെലവും ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നല്‍കും. ഇതിന് പുറമേ വിവിധ സ്‌കോളര്‍ഷിപ്പുകളും വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിക്കും.

വിദ്യാഭ്യസത്തിന് പുറമേ ചികിത്സാ ചെലവുകളും ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വ ഹിക്കും. 18 വയസുവരെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.