ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പൊലിസ് പരിശോധന തുടങ്ങി. ഇസ്രയേലില്‍ നിന്നുള്ള ഡിസ്‌കോ ജോക്കിയെ ചോദ്യം ചെയ്യാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ പരിപാടിയില്‍ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
കൊച്ചി : മട്ടാഞ്ചേരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡി ജെ പാര്‍ട്ടി നടത്തിയ സംഭവത്തി ല്‍ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പൊലിസ് പരിശോധന തുടങ്ങി. ഇസ്രയേലില്‍ നിന്നുള്ള ഡിസ്‌കോ ജോക്കി യെ ചോദ്യം ചെയ്യാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ പരിപാടിയില്‍ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
പാര്‍ട്ടി നടത്തിയ സംഘാടകര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച തായും ഹോട്ടല്‍ ഉടമ കഴിഞ്ഞ ദിവസം പൊലി സിന് പരാതി നല്‍കിയിരുന്നു.മട്ടാഞ്ചേരി ജ്യൂടൗ ണില്‍ പ്രവര്‍ത്തിക്കുന്ന ജിഞ്ചര്‍ ഹൗസ് എന്ന സ്ഥാപനത്തിലായിരുന്നു ഡി ജെ പാര്‍ട്ടി സംഘടി പ്പിച്ചത്.
പൊലിസ് അനുമതിയോടെയാണ് ഡി.ജെ പാര്‍ട്ടി നടന്നതെങ്കിലും അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതാണ് കാരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇരുനൂറോളം പേര്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍ അഞ്ഞൂറിലധികം പേര്‍ എത്തിയെന്ന് പൊലിസിന് വിവരം ലഭിച്ചു. പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.
അതേസമയം, ജനങ്ങള്‍ തിങ്ങിവസിക്കുന്ന മേഖലയോട് ചേര്‍ന്ന് ഡി.ജെ പാര്‍ട്ടിക്ക് അനുമതി നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കി. പ്രദേശത്തെ വിവിധ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.