Breaking News

കോവിഡ് മരണ നിക്കില്‍ കള്ളം പറയുന്നതാര്, സര്‍ക്കാരോ ഡോക്ടര്‍മാരോ ; കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് വി മുരളീധരന്‍

മുഖ്യമന്ത്രി പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് ഡോക്ടര്‍മാരുടേതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു

കോഴിക്കോട് : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കില്‍ സംശയമുന്നയിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് ഡോക്ടര്‍മാരുടേതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.

മേയ് 12ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 കോവിഡ് മരണങ്ങളുണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അന്നേ ദിവസം സര്‍ക്കാര്‍ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലാകെ മരിച്ചത് 14 പേരാണ്. അതേദിവസം സംസ്ഥാനത്ത് ആകെ മരണം ഔദ്യോഗിക കണക്കനുസരിച്ച് 95 ആയിരുന്നു. അപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച 56 പേര്‍ എവിടെപ്പോയെന്ന് മുരളീധരന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താനായി എന്നതാണ് മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ നേട്ടമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം നിരയില്‍ എത്തിയപ്പോളും ഈ അവകാശവാദം ഉന്നയിക്കപ്പെട്ടു…. യഥാര്‍ഥത്തില്‍ കേരളത്തിലെ മരണനിരക്ക് എത്രയാണ്….? മുഖ്യമന്ത്രിയുടെ വൈകുന്നേര വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയ കണക്ക്.

ഈ മേയ് മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 കോവിഡ് മരണ ങ്ങളുണ്ടായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അന്നേ ദിവസം സര്‍ക്കാര്‍ കണക്കനുസ രിച്ച് തിരുവനന്തപുരം ജില്ലയിലാകെ മരിച്ചത് 14 പേരാണ്. സംസ്ഥാനത്ത് ആകെ മരണം അന്ന് ഔദ്യോഗിക കണക്കനുസരിച്ച് 95 ആണ്. അപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച 56 പേര്‍ എവിടെപ്പോയി …?

എന്തുകൊണ്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഡോക്ടര്‍മാര്‍ പറയുന്നതുപോലെ മൃതദേഹം സൂക്ഷിക്കാന്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാ യി…? ഡോക്ടര്‍മാരാണോ സര്‍ക്കാരാണോ കള്ളം പറയു ന്നത് …? കേരളം മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നു എന്ന് ആരോഗ്യരംഗത്തെ പലരും അനൗപ ചാരിക സംസാരത്തിനിടെ പറഞ്ഞിട്ടുണ്ട്.

പത്രങ്ങളുടെ ചരമക്കോളങ്ങള്‍ നിറഞ്ഞു കവിയുന്നതായി ചില സുഹൃത്തുക്കളും ശ്രദ്ധയില്‍ പ്പെടുത്തുകയുണ്ടായി. ഇതെല്ലാം ശരിവയ്ക്കുന്നതാണ് തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. മറച്ചുവയ്ക്കലുകളും കള്ളക്കണക്കുകളുമാണ് കേരളം പോലൊരു ചെറിയ സംസ്ഥാന ത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയ ഒരു ഘടകം.

കോവിഡ് പ്രോട്ടോക്കോളില്‍ വെള്ളം ചേര്‍ത്ത് വ്യാജനേട്ടമുണ്ടാക്കാനുള്ള ശ്രമം തുടക്കം മുതല്‍ കണ്ടതുമാണ്. ഇനിയെങ്കിലും ഈ പ്രവണത കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണം. മരണനിരക്ക് കുറച്ചുകാട്ടുന്നത് സര്‍ക്കാരിന്റെ പ്രചാരവേലയ്ക്ക് മാത്രമെ ഗുണപ്പെടൂ. കേരളത്തില്‍ എല്ലാം സുരക്ഷി തമാണ് എന്ന വ്യാജപ്രതീതി സൃഷ്ടിക്കുന്നത് ജനങ്ങളില്‍ ജാഗ്രതക്കുറവുണ്ടാക്കും.

മാധ്യമസുഹൃത്തുക്കള്‍ ആരും തിരുവനന്തപുരത്തെ മരണക്കണക്കുകളിലെ പൊരുത്തക്കേട് ചോ ദ്യം ചെയ്തില്ല എന്നതും അദ്ഭുതപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളു ടെ വാര്‍ത്ത ഒന്നാം പേജില്‍ നല്‍കുന്ന ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെട്ടതായി കാണുന്നില്ല. കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും കേരളസര്‍ക്കാരിനെ വീഴ്ചകള്‍ ‘ചൂണ്ടിക്കാണി ക്കുക’യും ചെയ്യുമെന്ന നിലപാടുള്ള ശ്രീ.വി.ഡി സതീശന്റെ പ്രതിപക്ഷം, മരണക്കണക്കിലെ പൊരു ത്തക്കേട് നിയമസഭയില്‍ ‘ചൂണ്ടിക്കാണി’ക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.