സംസ്ഥാനത്ത് കോവിഡ് മരണങ്ങള് മനഃപൂര്വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മരണ കണക്കില് പ്രശ്നമുണ്ടെങ്കില് പരിഹരിക്കപ്പെടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണങ്ങള് മനഃപൂര്വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. മരണ കണക്കില് പ്രശ്നമുണ്ടെങ്കില് പരിഹരിക്കപ്പെടണം. പരാതി കള് പരിശോധിക്കുമെന്നും മന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ചികിത്സിച്ച ഡോക്ടറോ മെഡിക്കല് സൂപ്രണ്ടോ ആണ് മരണം സ്ഥിരീകരിക്കുന്നത്. കോവിഡ് മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. ആ മാ നദണ്ഡങ്ങള് മാറ്റാന് കേരളത്തിനാകില്ല. കേന്ദ്ര ആ രോഗ്യ മന്ത്രാലയമാണ് മാറ്റങ്ങള് വേണമെങ്കില് നിര്ദേശിക്കേണ്ടത്.
കോവിഡ് മരണങ്ങള് മനപ്പൂര്വം മറച്ചുവെച്ചിട്ടില്ല. മരണങ്ങള് റിപ്പോര്ട്ട് ചെയ്യാനായി പുതിയ സര്ക്കാര് വന്നശേഷം ഓണ്ലൈന് സംവിധാനം ഏര്പ്പെടുത്തി. 24 മണിക്കൂറിനകം ആശുപ ത്രികള് മരണം റിപ്പോര്ട്ട് ചെയ്തിരിക്കണം. ആരെങ്കിലും പട്ടികയില് ഉള്പ്പെടാതെ പോയെങ്കില് വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.