Breaking News

കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ലക്ഷം രൂപ വായ്പ ; ധനകാര്യ വായ്പകള്‍ക്ക് പലിശ ഇളവ് ; 5600 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ യുള്ളവര്‍ക്കായാ ണ് പാക്കേജ്. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവര്‍ക്ക് വിവിധ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. 5600 കോടിയുടെ പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപി ച്ചത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ യുള്ളവര്‍ക്കായാണ് പാക്കേജ്.

രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ സെപ്റ്റംബര്‍ വരെ. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ മുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്.

കെഎഫ്‌സി, കെഎസ്എഫ്ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ വാ യ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി. കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയര്‍ന്ന പലിശ 12 ല്‍ നിന്ന് 10.5 ശതമാനമായും കുറച്ചു. കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍ മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു.

ചെറുകിട വ്യവസായങ്ങള്‍ ആരോഗ്യപരിപാലനം ടൂറിസം വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യ കട ഉടമക ളും ഈ സാഹചര്യത്തില്‍ ഉദാര സമീപനം സ്വീകരിക്ക ണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. ചെറുകിട വ്യാപാരികള്‍ക്ക് ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ് ഒഴിവാ ക്കുമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.