Home

കോവിഡ് ബാധിച്ച് മരണം, ആംബുലന്‍സ് കിട്ടിയില്ല ; അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തിലേക്ക് കൊണ്ട് പോയത് ബൈക്കില്‍

ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന് അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടു പോയത്

 

ശ്രീകാകുളം: കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തില്‍ എത്തിച്ചത് ബൈക്കില്‍.ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന് അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടു പോയത്.

കോവിഡ് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 50കാരിയുടെ സ്രവം പരിശോധനക്ക് നല്‍കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ മന്ദാസ മണ്ഡല്‍ ഗ്രാമവാസിയായ ഈ സ്ത്രീയെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധന ഫലം പുറത്തുവരുന്നതിന് മുമ്പ് സ്ത്രീ മരിച്ചു.

ആശുപത്രിയില്‍ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ മകനും മരുമകനും ആംബുലന്‍ സോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കു മോയെ ന്ന് അന്വേഷിച്ചു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും വണ്ടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും മൃതദേഹം ശ്മശാനത്തിലേക്ക് ബൈക്കില്‍ കയറ്റിപോകുകയാ യിരുന്നു.

സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോകളും വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മൃത ദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആശുപത്രി യില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരു ന്നതി നെ തിരെ പ്രതിഷേധം ശക്തമായി. കോവിഡ് 19ന്റെ ഒന്നാം വ്യാപനത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 1088 ആംബുലന്‍സുകളും 104 മെഡിക്കല്‍ യൂനിറ്റുകളും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ സൗകര്യങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് പരാതി.

രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. രോഗി കളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. മൃതദേഹ ങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെയായി. അത്തരത്തില്‍ കോവിഡ് രാജ്യത്ത് വെല്ലുവിളി സൃഷ്ടിച്ചിരിക്കെയാണ് കോവിഡ് രോഗിയുടെ മൃത ദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലെത്തിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ആശുപത്രി സൗക ര്യങ്ങളുടെ അപര്യാപ്തതയും ഓക്‌സിജന്‍ അഭാവവുമെല്ലാം ഇതിന് ആക്കം കൂട്ടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളുമാണ് പുറത്തുവരുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.