News

കോവിഡ് പ്രതിരോധം: മുതിർന്ന പൗരൻമാർക്ക് ഹെൽപ് ഡെസ്‌ക്

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതിർന്ന പൗര•ാർക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ പുതുതായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ് മഹാമാരിയുടെ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്‌സ് ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പ്രകാരം വയോജനങ്ങൾ വീടുകളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും സുരക്ഷിതരായി കഴിയണം. ഇങ്ങനെ കഴിയുന്ന മുതിർന്ന പൗരൻമാർക്ക് അവരുടെ പ്രശ്‌നങ്ങൾ അറിയിക്കുന്നതിനും അവർക്ക് മാനസിക പിന്തുണ നൽകുന്നതിനുമായാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

1800 425 2147 എന്ന നമ്പരിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വിളിക്കാവുന്നതാണ്. സാമൂഹ്യനീതി വകുപ്പിന്റെ ലിസ്റ്റ് പ്രകാരം അങ്ങോട്ട് വിളിച്ചും വയോജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതാണ്. വയോജനങ്ങളുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ് ആരോഗ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്നു. സൈക്കോ സോഷ്യൽ പരിപാടിയുടെ ഭാഗമായി കൗൺസിലർമാരുടെ സേവനവും ലഭ്യമാക്കുന്നു
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.