News

കോവിഡ് പടയാളികൾ, സ്വാതന്ത്ര്യദിനാലോഷ അതിഥികൾ

ഡൽഹി: ഇത്തവണ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാജ്യത്തെ കൊവിഡ് വിമുക്തമായവരുടേയും, കോവിഡ് പ്രതിരോധ പടയാളികളുടേയും പ്രതിനിധികളായിരിക്കും അതിഥികളായി പങ്കെടുക്കുക എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും അതാത് സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ രംഗത്തെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ കണ്ടെത്തി ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യസമര ചടങ്ങിൽ പങ്കെടുക്കാനായി അയക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. ആത്മ നിർഭയ ഭാരതം എന്നാണ് കേന്ദ്ര സർക്കാർ ഈ പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും ഇതേ രീതി പിന്തുടരണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

200 പേർക്കു മാത്രമാണ് ഇക്കുറി ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യസമര ആഘോഷ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുക. പതിവുപോലെ തന്നെ രാഷ്ട്രപതിഭവനിൽ അറ്റ് ഹോം ചടങ്ങും നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി വളരെ കുറച്ച് ആളുകളെ മാത്രം ആയിരിക്കും ചടങ്ങുകളിൽ പങ്കെടുപ്പിക്കുക. ചെങ്കോട്ടയിലും, രാഷ്ട്രപതി ഭവനിലും അതിഥികൾ ഫേസ് മാസ്ക്കും ക്കൈയ്യുറയും ധരിക്കണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.