ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കു മെ ന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ചില ദിവസങ്ങളില്‍ മാത്രം കടകളും സ്ഥാപനങ്ങളും തുറക്കു മ്പോള്‍ അവിടെ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആ ള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും
തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). കേരളത്തിലെ കോറോണ പ്രതിരോധത്തില്‍ വിള്ളലു ണ്ടെന്നും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് നിലവിലുള്ളതെന്നും ഐഎം എ കുറ്റപ്പെടുത്തി. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ ദ്ധിപ്പിക്കുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടെ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്. വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറ ന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നും ഐഎംഎ നിര്‍ദേശിച്ചു. കുറച്ചു സമ യം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥയുണ്ടാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുമെന്നും ഐഎംഎ വ്യക്തമാക്കി.
ലോക്ഡൗണ്‍ ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നും ശക്തമായ ബോധവല്‍ ക്കരണത്തിലൂ ടെ കോറോണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജ നങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊ തുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിംഗും നിയന്ത്രണങ്ങ ളുമാണ് ഇനി വേണ്ടത്. കോറോണ മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോ കും. അതുകൊണ്ടുതന്നെ ഈ സാഹച ര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദീര്‍ഘകാലാടി സ്ഥാനത്തില്‍ തന്നെ വേണമെന്നും ഐഎംഎ പറയുന്നു.
ടെസ്റ്റിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റം വേണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി ടെസ്റ്റിങ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയില്‍ അല്ലെന്നും കോ ണ്‍ടാക്ട് ട്രേസിങ് ടെസ്റ്റിങ് ആണ് ആവശ്യമായിട്ടുള്ളതെന്നുമാണ് ഐഎംഎ നിര്‍ദ്ദേശം. പോസിറ്റീ വായവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാ കേണ്ടത് അത്യന്താപേക്ഷിത മാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.