Home

കോവിഡ് ചികിത്സാനിരക്ക് ; സ്വകാര്യ ആശുപത്രികളുടെ ആവശ്യം തള്ളി, സര്‍ക്കാറിന് കോടതിയുടെ അഭിനന്ദനം

കോവിഡ് രോഗം ആര്‍ക്കെങ്കിലും പണം ഉണ്ടാക്കാനുള്ള മാര്‍ഗ മാവരുതെന്ന് ഉത്തരവിട്ട കോടതി, നിരക്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം ആശുപത്രികളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പി ക്കണ മെന്നും വ്യക്തമാക്കി

കൊച്ചി : കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിക്കില്ലെന്ന സ്വകാര്യ ആശു പത്രി മാനേജ്‌മെന്റിന്റെ വാദം തള്ളി ഹൈക്കോടതി. നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ആശുപത്രികള്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിച്ചേ തീരുവെന്ന് കോടതി പറഞ്ഞു.കോവിഡ് രോഗം ആര്‍ ക്കെങ്കിലും പണം ഉണ്ടാക്കാനുള്ള മാര്‍ഗ മാവരുതെന്ന് ഉത്തരവിട്ട കോടതി, നിരക്കുകള്‍ പൊതുജ നങ്ങള്‍ക്ക് കാണാവുന്ന വിധം ആശുപത്രികളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പി ക്കണമെന്നും വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സനിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇതനുസരിച്ച ജനറല്‍ വാര്‍ഡിന് പ്രതിദിനം ഈടാക്കാവുന്ന പരമാ വധി ചികിത്സാഫീസ് 2645 രൂപയായി നിശ്ചയിച്ചു. നഴ്‌സിങ് ചാര്‍ജ്, മരുന്ന് ,പരിശോധന എന്നിവ ഉള്‍പ്പടെയാണിത്. ദിവസം ജനറല്‍ വാര്‍ഡില്‍ 2 പി പി ഇ കിറ്റും,ഐ സി യുവില്‍ 5 പി പി ഇ കിറ്റുക ളും ഉപയോഗിക്കണം. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്ക് നല്‍കണം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതില്‍ വരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. പരാതികള്‍ ഡിഎംഒ യെ അറിയിക്കാം.

അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ഓക്‌സിമീറ്റര്‍ പോലുള്ള അവശ്യ ഉപകാരങ്ങള്‍ക്കും അധിക നിരക്ക് ഈടാക്കാന്‍ അനുവദിക്കില്ല. ആശുപതികളില്‍ രോഗികളില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം,സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവെന്നും, അഭിനന്ദനാര്‍ഹമെന്നും കോടതി പറഞ്ഞു .സര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേ ഷനും രംഗ ത്തെത്തി.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിങ് ഹോമുകള്‍ക്കും ബാധകമാക്കി
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

നേരത്തേ തന്നെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും (മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ) 50% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവി റക്കി യിരുന്നു. സഹകരണ, ഇഎസ്‌ഐ ആശുപത്രികളെ പൂര്‍ണമായും കൊവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കും KASP (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം ആനുകൂല്യം ലഭിക്കേ ണ്ടവര്‍ ക്കും സൗജന്യ ചികിത്സ തന്നെ നല്‍കണമെന്ന് നേരത്തേ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ നിരക്കില്‍ ഏകീകരണം വരുത്താന്‍ തീരുമാനിച്ചതായി കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.

അതനുസരിച്ച് ചികിത്സാ നിരക്ക് ഇങ്ങനെയാണ്

1. ജനറല്‍ വാര്‍ഡ്
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക്: 2645 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.

2. HDU (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്)
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് : 3795 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ.

3. ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക്: 7800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ.

4. വെന്റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 13800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപ.

റജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്‌സിങ്- ബോര്‍ഡിങ് നിരക്ക്, സര്‍ജന്‍/അനസ്ത്രീ സിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്, കണ്‍സ ള്‍ട്ടന്റ് നിരക്കുകള്‍, അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂ ഷന്‍, ഓക്‌സിജന്‍, മരുന്നുകള്‍, പാഥോളജി- റേഡിയോളജി ടെസ്റ്റുകള്‍, എക്‌സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ സി ടി ചെസ്റ്റ്, എച്ച്ആര്‍സിടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും, പിപിഇ കിറ്റുകള്‍ക്കും, റെംഡെസിവിര്‍, Tocilizumab ഉള്‍പ്പടെയുള്ള മരുന്നുകളും ഇതിലുള്‍പ്പെടില്ല. പക്ഷേ, പിപിഇ കിറ്റു കള്‍ക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നു.

ആര്‍ടിപിസിആര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച അതേ തുകയ്‌ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകള്‍ക്കും അധിക തുക ഈടാക്കാന്‍ പാടില്ല.

ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്റെയും, ഐസി യു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആര്‍പി യില്‍ നിന്ന്, വിപണി വിലയില്‍ നിന്ന് ഒരു രൂപ കൂടരുത്.

ചികിത്സാനിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം :

ആശുപത്രികള്‍ക്ക് മുന്നില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും, ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. വെബ്‌സൈറ്റുകളിലും ഈ നിരക്കുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണം. രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഈ നിരക്കുകള്‍ ഏത് സമയവയും പരിശോധിക്കാനാകണം. കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് ഇതിന്റെ ലിങ്കുകള്‍ നല്‍കണം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാകും ഇത് സംബന്ധിച്ചുള്ള ഏത് പരാതികളും കേള്‍ക്കാനും പരിഹാരം നിര്‍ണയിക്കാനുമുള്ള അവകാശം. Chairman – Shri.C.K.Padmakaran, Member 1 Dr.V.Rajeevan, Member 2 Dr.V.G.Pradeep Kumar എന്നിവര്‍ അംഗങ്ങളായ സമിതി അപ്പലൈറ്റ് അതോറിറ്റിയായിരിക്കും. കൊള്ളനിരക്ക് ഏത് ആശുപത്രി ഈടാക്കിയതായി പരാതി ലഭിച്ചാലും ഈ സംവിധാനത്തിലൂടെയാകും പരിഹാരമുണ്ടാകുക. ഇവരെ ബന്ധപ്പെടാനുള്ള നമ്പറുകള്‍ കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ ഉണ്ടാകും.

നിശ്ചയിച്ചതിലും കൂടുതല്‍ ഏതെങ്കിലും ആശുപത്രി കൂടുതല്‍ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാല്‍ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. കര്‍ശനനടപടിയുണ്ടാകും. പിപിഇ കിറ്റുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് അനുബന്ധവസ്തുക്കള്‍ എന്നിവയ്ക്ക് കൊള്ളവില ഈടാക്കിയാല്‍ കടുത്ത നടപടി ജില്ലാ കലക്ടര്‍ നേരിട്ട് സ്വീകരിക്കും. രോഗികളെത്തിയാല്‍ അഡ്വാന്‍സ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷന്‍ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. ഈ നിരക്കുകള്‍ അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

‘ഇടപെട്ടേ തീരൂ എന്ന സാഹചര്യം’, ബില്ലുകളുയര്‍ത്തിക്കാട്ടി കോടതി

നീതികരിക്കാന്‍ കഴിയാത്ത തരത്തില്‍ സ്വകാര്യ ആശുപത്രികള്‍ ബില്ല് ഈടാക്കിയതി നെത്തു ടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടേ തീരൂ എന്ന സാഹചര്യമുണ്ടായതെന്ന് കേസ് പരിഗണിച്ച ജസ്റ്റി സ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഇന്നലെ മാത്രം ലഭിച്ച ബില്ലുകള്‍ ഉയര്‍ത്തിക്കാണിച്ച കോ ടതി, കഞ്ഞി നല്‍കാനായി 1353 രൂപ ഈടാക്കിയെന്ന് പറഞ്ഞു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയാണ് വാങ്ങിയത്. അന്‍വര്‍ ആശുപത്രിയി ല്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍, ഡിഎംഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കോടതി പറഞ്ഞു.

എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഉത്തരവിലെ പല നിര്‍ദേശങ്ങളെയും കോടതിയില്‍ എതിര്‍ ത്തു. പല നിര്‍ദേശങ്ങളും പ്രായോഗികമല്ലെന്നും, സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സബ്‌സിഡിയും നല്‍കു ന്നില്ലെന്നും ആശുപത്രികള്‍ വാദിച്ചു. എംഇഎസ് ആശുപത്രി, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീ ക രിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയില്‍ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാണെന്നും എംഇഎസ് വ്യക്തമാക്കി.

എന്നാല്‍ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോട തി, ഉത്തരവ് നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളില്‍ വന്ന ഉയര്‍ന്ന തുകയുടെ ബില്ലു കള്‍ ലഭിച്ചവരുണ്ടെങ്കില്‍ അതുമായി ഡിഎംഒയെ സമീപിച്ചാല്‍ അതില്‍ നടപടി ഉണ്ടാവണം എന്നും  കോടതി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.