Home

കോവിഡ് കൂട്ട പരിശോധന അശാസ്ത്രീയം ; ഒമ്പതിന നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കെജിഎംഒഎ

ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണമെന്നും കെജിഎംഒഎ. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൂട്ടപരിശോധന അശാസ്ത്രീയമാണെന്ന് ഡോക്ടര്‍ മാ രു ടെ സംഘടന കെജിഎംഒഎ. കോവിഡ് കൂട്ടപരിശോധ ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെജിഎംഒഎ വിമര്‍ശിക്കുന്നു. രോഗലക്ഷണങ്ങളുള്ളവരെയും സമ്പര്‍ക്കത്തില്‍പ്പെട്ട വരെയും മാത്രം  ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടുത്തണം. ടെസ്റ്റ് പരിശോധന വര്‍ധിപ്പിക്കുന്നതിന് അനു സരിച്ച ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണം. ഇപ്പോള്‍ നടക്കു ന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കണമെന്നും കെജിഎംഒഎ. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി

അതേസമയം, മെഡിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കരുത് എന്ന് ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടാ കോള്‍ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അഭാ വം  ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വോട്ടെണ്ണല്‍ ദിവസം കര്‍ഫ്യൂ പ്രഖ്യാപി ക്കണം . വാക്‌ സിനേഷന്‍ പരമാവധി വേഗത്തില്‍ പരമാവധി ആളുകളിലേക്ക് എത്തിക്കണം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണം. തടങ്ങി വച്ച പരീക്ഷകള്‍ നിര്‍ത്തേണ്ട. വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ പ്രശ്‌നമാണ് അതെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.

കെജിഎംഒഎ മുന്നോട്ട് വച്ച ഒമ്പത് നിര്‍ദേശങ്ങള്‍ :

1.ഹോം ട്രീറ്റ്മെന്റ് പ്രോത്സാഹിപ്പിക്കണം 
ഹോം ട്രീറ്റ്മെന്റ് പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന്‍ സെന്റര്‍ പോലെ ഡോമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങുകയും വേണം. ഇതിലൂടെ എച്ച് ആര്‍ ഉപയോഗം കുറക്കാന്‍ സാധിക്കും.

2.ഉത്തരവാദിത്വം തദ്ദേശവകുപ്പിന് കൂടി വിഭജിച്ച് നല്‍കണം
ക്വാറന്റീന്‍ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശവകുപ്പിന് കൂടി വിഭജിച്ച് നല്‍കണം.

3.പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍
പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേ ക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി എച്ച് ആര്‍ ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം.

4.ജില്ലകളില്‍ സിഎഫ്എല്‍ടിസികള്‍ ആവശ്യാനുസരണം തുടങ്ങണം
ഓരോ ജില്ലകളിലും നിശ്ചിത എണ്ണം സിഎഫ്എല്‍ടിസികള്‍ ആവശ്യാനുസരണം തുടങ്ങുകയും ഓരോ സിഎഫ്എല്‍ടിസിയും കപ്പാസിറ്റി ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം.എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണം.

5.സൗജന്യ ചികിത്സ
അര്‍ഹതപ്പെട്ടവര്‍ക്ക് കെഎസ്എപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.

6.കേന്ദ്രീകൃത സംവിധാനം ഒരുക്കുക
ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.

7.വാര്‍ഡ് തല സമിതികള്‍
കോവിഡ് വാക്സിനേഷന്‍ വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്- വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം, കൂടുതല്‍ മെഗാ ക്യാമ്പുകളും സംഘടിപ്പിക്കുക, താലൂക്ക്് തലത്തില്‍ വിസ്തീര്‍ണമനുസരിച്ച് ഡെഡിക്കേറ്റഡ് വാക്സിനേഷന്‍ സെന്റേഴ്സ് രൂപീകരിക്കുക, മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുക, വാക്സിനേഷന്‍ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം,
സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വീസ് ചാര്‍ജ് മാത്രം ഈടാക്കി വാക്സിന്‍ സൗജന്യമാക്കുക,

8.ജീവനക്കാരെ കോവിഡ് ബ്രിഗേഡിന്റെ കീഴില്‍ നിയമിക്കണം
വാക്സിന്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കുക, വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ കോവിഡ് ബ്രിഗേഡിന്റെ കീഴില്‍ നിയമിക്കണം. ഫീല്‍ഡ് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണ്. എല്ലാ തരം ആള്‍ക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.

9.നിര്‍ദേശങ്ങളും ഓര്‍ഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തലത്തില്‍ നിന്നു തന്നെ ഉണ്ടാവുക
ആരോഗ്യ ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും, ഓര്‍ഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തലത്തില്‍ നിന്നു തന്നെ ഉണ്ടാവുകയും അതു എല്ലാജില്ലകളിലും ഒരുപോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.