സെന്‍സെക്സ് 221.52 പോയന്റ് നേട്ടത്തില്‍ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയര്‍ന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
മുംബൈ: പ്രതിദിന കോവിഡ് കണക്കുകളില്‍ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ അണ്‍ലോക്കിങ് പ്രക്രിയയിലേയ്ക്ക്‌നീങ്ങുന്നതും ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കി. റെക്കോഡ് നേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 221.52 പോയന്റ് നേട്ടത്തില്‍ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയര്‍ന്ന് 15,869.30ലു മാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാല്‍റ്റി സൂചികക ളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.4ശതമാനവും ഉയര്‍ന്നു. ഫാര്‍മ, മെറ്റല്‍, പൊതുമേഖല ബാങ്ക്, പവര്‍ മേഖലകള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഡിവീസ് ലാബ്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.