Home

കോവിഡ് എന്നു പോകും? ചോദ്യമായി കോവിഡ് പ്രതിരോധ ശില്‍പം

അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ പ്രധാന കവാടം കടന്നു ഉള്ളിലേയ്ക്ക് കയറുമ്പോള്‍ ഇടതു ഭാഗത്താണു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്

കോവിഡ് പിടിയിലമരുന്ന ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമായി കോവിഡ് പ്രതിരോധ ശില്‍പം. കോവിഡ് വൈറസിന്റെ പിടിയില്‍ നിന്ന് സാധാരണ നിലയിലേയ്ക്ക് മടങ്ങിവരാന്‍ ഇനി എന്ന് നമ്മുടെ ലോകത്തിനു കഴിയും എന്ന ചോദ്യ ചിഹ്നമാണ് ശില്പത്തിന്റെ നട്ടെല്ലായി രൂപപ്പെ ടുത്തിയിരി ക്കു ന്നത്.

അഴീക്കോട് മുനക്കല്‍ ബീച്ചില്‍ മുസിരീസ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഡാവിഞ്ചി സുരേഷ് ഒരുക്കിയ കോവിഡ് പ്രതിരോധ ശില്‍പം സ്ഥാപിച്ചി രിക്കുന്നത്. ചെവികളില്‍ തൂങ്ങിക്കിടക്കുന്ന മാസ്‌ക്കിനുള്ളില്‍ മറഞ്ഞിരിക്കുന്ന വേദനയാര്‍ന്ന മനുഷ്യ മുഖത്തിന്റെ പ്രതീക്ഷകള്‍ക്ക് സുരക്ഷ തന്നെയാണ് മുഖ്യമായ പ്രതിരോധം എന്നോര്‍മ്മപ്പെടുത്തുകയാണ് ശില്‍പം. ചോദ്യചിഹ്നത്തിന്റെ അടിയിലെ കുത്തായി ലോകത്തിന്റെ മാതൃകയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട മഹാമാരിയെ സൂചിപ്പിച്ചു കൊണ്ട് തലയുടെ പിന്നില്‍ ചൈനീസ് ഡ്രാഗന്റെ മുള്ളുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് പ്രതിരോധ ശില്‍പം മഹാമാരിയില്‍ മന്യഷ്യ സമൂഹം നേരിടുന്ന നേര്‍ചിത്രം കൂടിയാണ്.

ശില്‍പത്തിന്റെ പ്രദര്‍ശനോദ്ഘാടനം സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യു്ട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മ്യൂസിരീസ് പ്രോജക്റ്റ് മാനേജിങ് ഡയറക്ടര്‍ നൗഷാദ് പി എം, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എന്നിവര്‍ പങ്കെടുത്തു

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.