Home

കോവിഡ് അതിരൂക്ഷം, മദ്യശാലകള്‍ തുറന്നില്ല; മഹാരാഷ്ട്രയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് ഏഴ് മരണം

മദ്യശാലകള്‍ അടച്ചിട്ടതിനാല്‍ മഹാരാഷ്ട്രയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരിടത്തും മദ്യം ലഭിക്കാതെ വന്നപ്പോഴാണ് തൊഴിലാളികള്‍ ലഹരി കിട്ടുമെന്ന ധാരണയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് മരിച്ചത്

മുംബൈ : കോവിഡ് അതിരൂക്ഷമായതിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടതിനാല്‍ മഹാരാ ഷ്ട്ര യി ല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരിടത്തും മദ്യം ലഭിക്കാതെ വന്ന പ്പോഴാണ് തൊഴിലാളികള്‍ ലഹരി കിട്ടുമെന്ന ധാരണയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് മരിച്ചത്. മരിച്ച തൊഴിലാളികള്‍ കഴിച്ചത് സാനിറ്റൈസറാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ തായി പൊലിസ് അറിയിച്ചു.

യവത്മാല്‍ ജില്ലയിലെ വാണിയിലാണ് സംഭവം. വാണി പൊലീസ് ആകസ്മിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പോളിയോ വാക്‌സിന് പകരം സാനിറ്റൈസര്‍ നല്‍കിയ 12 കുട്ടികള്‍ മരിച്ചിരുന്നു. ഒരു വയസ്സ് മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളായിരുന്നു യവത്മാല്‍ പ്രാഥമി കാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കൈപ്പിഴയില്‍ ജീവന്‍ നഷ്ടമായത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.