കോവിഡ്‌ കാലത്ത്‌ മഴ കനക്കുമ്പോള്‍ മുള പൊട്ടുന്നത്‌ ചില പ്രതീക്ഷകള്‍

ഇക്കുറി മണ്‍സൂണിന്‌ മികച്ച തുടക്കമാണ്‌ ലഭിച്ചത്‌. പ്രവചനം അനുസരിച്ചുള്ള മഴ തുടര്‍ന്നും ലഭിച്ചാല്‍ കോവിഡ്‌ കാലത്ത്‌ നമ്മുടെ രാജ്യത്തിന്‌ അത്‌ പിടിവള്ളിയാകും.
കോവിഡ്‌ കാലത്ത്‌ തീര്‍ത്തും ആധുനികമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിസിനസുകള്‍ക്കാണ്‌ അതിജീവന സാധ്യത കൂടുതലെന്നാണ്‌ പൊതുവെ പറയുന്നത്‌. പക്ഷേ ഇത്തരം ബിസിനസുകള്‍ മെച്ചപ്പെട്ടതു കൊണ്ട്‌ മൊത്തം സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയ ഗുണമൊന്നുമില്ല. കടലില്‍ കായം കലക്കിയ ഇഫക്‌ടേ ഉണ്ടാകൂ. സമ്പദ്‌വ്യവസ്ഥക്ക്‌ ഏറ്റവും വലിയ പിന്തുണ നല്‍കാന്‍ ഈ സാ ഹചര്യത്തില്‍ കഴിയുന്നത്‌ ഗ്രാമീണ മേഖല യ്‌ക്ക്‌ ആയിരിക്കും. മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ കൃഷി നന്നാകും. അത്‌ ജിഡിപിക്ക്‌ പിന്തുണ നല്‍കും.

കൊറോണയുടെ ആക്രമണം ഉണ്ടാകുന്നതിന്‌ മുമ്പു തന്നെ നമ്മുടെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായ സ്ഥിതിയിലാണ്‌. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്‌ ഡൗണ്‍ മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞത്‌ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ രൂക്ഷമായി ബാ ധിച്ചു. മിക്ക മേഖലകളിലെയും ബിസിനസ്‌ ഇല്ലാതായി. ഏതാനും ചില മേഖലകളും വള രെ കുറച്ച്‌ കമ്പനികളും മാത്രമാണ്‌ ബിസിന സ്‌ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ഈ സാഹചര്യത്തിലാണ്‌ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ പതിവിനേക്കാള്‍ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നത്‌.

മികച്ച മണ്‍സൂണ്‍ ലഭിക്കേണ്ടത്‌ പൊതു വെ നമ്മുടെ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ ഒരു ആവശ്യമാണ്‌. കൃഷിയെ ആശ്രയിച്ചിരിക്കുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മെച്ചപ്പെടണമെങ്കില്‍ മഴയും മെച്ചപ്പെടണം. ഇത്തവണ പക്ഷേ അതിനേക്കാളെല്ലാം ഉപരിയായി സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ആകമാനം മണ്‍സൂണ്‍ അതിപ്രധാനമായിരിക്കുന്നു. കോവിഡിന്റെ ആഘാതം മൂലം തകര്‍ന്ന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഒരു അതിജീവനം സാധ്യമാകണമെങ്കില്‍ മികച്ച മഴ കൂടിയേ തീരൂ.

നഗര സമ്പദ്‌വ്യവസ്ഥയില്‍ കരകയറ്റം ഉണ്ടാകാന്‍ കാലതാമസമുണ്ടാകും. അതുകൊണ്ടുതന്നെ ജിഡിപിയുടെ വളര്‍ച്ച ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും കൃഷിയെയും കൂടുതല്‍ ആശ്രയിച്ചിരിക്കും. ഉല്‍പ്പാദന, സേവന മേഖലകളെയും ഡിമാന്റിലെ വളര്‍ച്ചയെയും കോവിഡ്‌ തീര്‍ത്തും പ്രതികൂലമായാണ്‌ ബാധിച്ചത്‌. ഈ സാഹചര്യത്തില്‍ മികച്ച മഴയും അതിനെ തുടര്‍ന്ന്‌ ഉയര്‍ന്ന കാര്‍ഷിക ഉല്‍പ്പാദനവും ഉണ്ടായാല്‍ അത്‌ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയൊരു താങ്ങായിരിക്കും.

ആധുനിക കാലത്ത്‌ പല പുതിയ ബിസിനസ്‌ മേഖലകള്‍ ഉരുത്തിരിഞ്ഞെങ്കിലും അതിനേക്കാളൊക്കെ ഈ കോവിഡ്‌ കാലത്ത്‌ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ പ്രധാനം ഏറ്റവും പഴക്കം ചെന്ന ജീവനോപായ മാര്‍ഗമായ കൃഷി മെച്ചപ്പെടുക എന്നതാണ്‌. ശരാശരിയേക്കാള്‍ മികച്ച മഴ ലഭിക്കുമെന്ന്‌ പ്രവചനങ്ങളുള്ള സാഹചര്യത്തില്‍ കൃഷി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ്‌ ഇപ്പോള്‍ ശക്തമായിരിക്കുന്നത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.