കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളില്‍ കുരങ്ങുപനി (മങ്കി പോക്സ്) പടരുന്നത് ആശ ങ്കയാകുന്നു. ലോകത്ത് 11 രാജ്യങ്ങളിലായി 80 പേര്‍ക്ക് ഇതുവരെ കുരങ്ങുപനി സ്ഥിരീകരി ച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു
ന്യൂയോര്‍ക്ക്: കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളില്‍ കുരങ്ങുപനി (മങ്കി പോക്സ്) പടരുന്നതില്‍ ആശ ങ്ക. ലോകത്ത് 11 രാജ്യങ്ങളിലായി 80 പേര്‍ക്ക് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാ രോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും വടക്കന്‍ അമേരിക്കയിലും യൂറോപ്പിലുമാണ്. ഇറ്റലി, സ്വീഡന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, യു എസ്, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവി ടങ്ങ ളിലെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനും പോര്‍ച്ചുഗലിലുമാണ് കൂടുതല്‍ കേസുകള്‍.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ നൂറിലേറെപ്പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. സ്പെയിനില്‍ 14 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആ യി. 20 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. മാഡ്രിഡ് നഗരത്തില്‍ രോഗ ബാധയുമായി ബന്ധമു ണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്നാനകേന്ദ്രം അടച്ചുപൂട്ടി.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍ കി. സംശയാസ്പദമായ 50 കേസുകള്‍ കൂടി അന്വേഷിക്കുകയാണെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു. വൈ റസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്.
ശരീരത്തില്‍ എന്തെങ്കിലും പാടുകളോ, നിറവിത്യാസമോ കണ്ടാല്‍ ചികിത്സ തേടണമെന്നും ലോകാരോ ഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാ ണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളക ള്‍ മുഖത്തും ശരീര ത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.