താക്കൂറിനെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപയുടെ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ രവി സക്‌സേന. കോവിഡ് രണ്ടാം തരംഗത്തില്‍ മരുന്നും ഓക്‌സിജനും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഭോപാല്‍ നഗരവാസികള്‍ നെട്ടോട്ടമോടുമ്പോള്‍ അവരുടെ എം.പി എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്ന് സക്‌സേന
ഭോപാല്‍: കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹനുമാനെ സ്തുതിക്കുന്ന മന്ത്രം (ചാലിസ) ചൊല്ലാന്‍ ആവശ്യപ്പെട്ട ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെയും ഒടുവില്‍ രോഗം പിടി കൂ ടിയതോടെ മുങ്ങി.ജൂലായ് 25 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ ദിവസവും അഞ്ചുപ്രാവശ്യം എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഹനുമാന്‍ ചാലിസ ചൊല്ലണമെന്നായിരുന്നു പ്രജ്ഞാ സിങിന്റെ ആഹ്വാനം.
എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ ബാധിതനായതോടെ മുങ്ങി. മധ്യ പ്ര ദേ ശിന്റെ തലസ്ഥാനമായ ഭോപാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് പ്രജ്ഞാ സിങ് താക്കൂര്‍. മധ്യപ്രദേശില്‍ കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളത് ഭോപാലിലും ഇന്ദോറിലുമാണ്. ചികി ത്സ കിട്ടാതെ ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും സ്ഥലം എംപിയെ കാണാനില്ലെന്നാണ് സംസ്ഥാന കോ ണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ രവി സക്‌സേന പറയുന്നത്. താക്കൂറിനെ കാണാനി ല്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപയുടെ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് രവി സക്‌സേന. കോവിഡ് രണ്ടാം തരംഗത്തില്‍ മരുന്നും ഓക്‌സിജനും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഭോപാല്‍ നഗരവാസികള്‍ നെട്ടോട്ടമോടുമ്പോള്‍ അവരുടെ എം.പി എവിടെയാണെന്ന് ആര്‍ക്കും അറിയി ല്ലെന്ന് സക്‌സേന കുറ്റപ്പെടുത്തി. അവരെ ഏറ്റവും ആവശ്യമുള്ള സമയമാണിത്. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ആദ്യ തരംഗസമയത്തും പ്രജ്ഞാ സിങ് ‘മിസിങ്’ ആയിരുന്നുവെന്നും സക്‌സേന പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം അപക്വമാണെന്നും പ്രജ്ഞാ സിങിന് അസുഖം മൂര്‍ ച്ഛി ച്ചതിനെ തുടര്‍ന്ന് മുംബൈയിലേക്ക് വായുമാര്‍ഗം കൊണ്ടുപോയിരിക്കുകയാണെന്നും ബി.ജെ.പി വിശദീകരിച്ചു. പാര്‍ട്ടി വിശദീകരണം വന്നതോടെയാണ് പ്രജ്ഞാ സിങ് കോവിഡ് ബാധിതയാണെ ന്ന് ജനങ്ങള്‍ അറിയുന്നത്. 2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായി ജയിലില്‍ കഴി ഞ്ഞിരുന്ന പ്രജ്ഞാ സിങ് ജാമ്യം നേടിയ ശേഷമാണ് ഭോപാലില്‍ മത്സരി ക്കാ നിറങ്ങിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.