കൊച്ചി: കോവിഡ് വ്യാപനം തടയാൻ കഴിയുന്ന സംസ്ഥാന കയർ കോർപ്പറേഷൻ ആന്റി കോവിഡ് ഹെൽത്ത് പ്ലസ് മാറ്റുകൾ അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേകം രൂപകല്പന ചെയ്തതാണ് മാറ്റുകൾ. ജൂലായിൽ രാജ്യമെമ്പാടും വിപണിയിൽ ഇറക്കും.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ധനകാര്യ, കയർ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് കയർ ബോർഡ് സെക്രട്ടറി എം. കുമാരരാജക്ക് മാറ്റുകൾ നൽകി വിപണോദ്ഘാടനം നിർവഹിച്ചു. കൊറോണയൊടൊപ്പം ജീവിക്കുകയെന്നത് കയർ വ്യവസായ രംഗത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റുകൾ വിപണിയിലിറക്കുന്നതെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. പുതിയ ഉത്പന്നത്തിലൂടെ കോവിഡ് പ്രതിസന്ധിയിൽ കയർ വ്യവസായ മേഖലയ്ക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കും. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും പകുതി വിലയിൽ മാറ്റുകൾ ലഭ്യമാക്കും. റിവേഴ്‌സ് ക്വറെന്റൈൻ ഘട്ടത്തിൽ വീടുകളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ലളിതവും പ്രകൃതിദത്തവും ചെലവു കുറഞ്ഞതുമായ മാറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കയർ വകുപ്പ് സെക്രട്ടറി എൻ. പദ്മകുമാർ, കയർ കോർപറേഷൻ ചെയർമാൻ ടി.കെ ദേവകുമാർ, മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ, എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ അനിൽ എന്നിവരും പങ്കെടുത്തു.
അണുനശീകരണ ലായിനി നിറച്ച ട്രേയിൽ പ്രകൃതിദത്തനാരുകൾ കൊണ്ട് നിർമിച്ച കയർ മാറ്റുകൾ വയ്ക്കും. ഇതിൽ 2 മുതൽ 5 സെക്കന്റ് വരെ ചവിട്ടി കാൽ വൃത്തിയാക്കുമ്പോൾ പാദരക്ഷയിലൂടെ എത്തുന്ന രോഗണുക്കൾ നിശിക്കുന്നു. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദഗ്ദരും എൻ.സി.ആർ.എം.ഐയും
തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ കോളേജിലും തിരുവനന്തപുരം എൻ.സി.എം.ആർ.ഐറിന്റെ പരീക്ഷണശാലയിലും നടത്തിയ ഒന്നര മാസത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് മാറ്റുകൾ തയ്യാറാക്കിയത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ആശ്രമം വാർഡിലുള്ള 50 വീടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ മാറ്റുകൾ ഉപയോഗിക്കും. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തിം ജൂലൈ മാസം വിപണിയിലെത്തിക്കും. വിവിധ ക്വാളിറ്റിയിലും ഡിസൈനുകളിലുമുള്ള മാറ്റുകളടങ്ങിയ കിറ്റുകൾ 200 രൂപ മുതൽ ലഭ്യമാണ്. കുടുംബശ്രീയും കയർ കോർപ്പറേഷന്റെ വിതരണ ശൃംഖലയും മുഖേനയാണ് മാറ്റുകൾ വിൽപനക്കെത്തുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.