സ്വര്‍ണ കള്ളകടത്തിനെതിരെ പ്രതിപക്ഷം നയിക്കുന്നത് കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ചു കൊണ്ടുള്ള സമരമാണ്. ആയിര കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സമരം തുടരുമെന്നും ഇനിയും പ്രോട്ടോകോള്‍ ലംഘനം നടത്തുമെന്നുമാണ് നേതാക്കളുടെ പ്രഖ്യാപനം. കോവിഡ് കാലത്ത് യുക്തിയോടെയും മുന്‍കരുതലോടെയും പെരുമാറാന്‍ സാധിക്കാത്ത പാര്‍ട്ടികളും നേതാക്കളും അപഹാസ്യമായ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ പ്രതിനിധികളാണ് എന്നേ പറയാനാകൂ.
നേരത്തെ കൊറോണയെ തോല്‍പ്പിക്കാന്‍ ചെണ്ട കൊട്ടിയും പന്തം കൊളുത്തിയും പ്രതീകാത്മക സമരം നടത്തിയവരാണ് ബി ജെ പി യുടെ അനുയായികള്‍. യാതൊരു സാമൂഹിക അകലവും പാലിക്കാതെ നടത്തിയ ഇത്തരം പ്രകടനങ്ങളില്‍ യുക്തിയും ശാസ്‌ത്രബോധവും പടിക്ക് പുറത്തു നിര്‍ത്തിയവരാണ് അവര്‍. സ്വര്‍ണ കടത്ത് വിവാദം രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള ആയുധമായി ഉപയോഗിക്കാനുള്ള ശ്രമത്തില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സമരാഭാസം നടത്തുന്നവര്‍ സ്വയം നോക്കുകുത്തികളായി മാറുകയാണ് ചെയ്യുന്നത്.
കോവിഡ് കാലത്ത് സകലയിടങ്ങളിലും നിയന്ത്രണവും കരുതലും ജനങ്ങള്‍ ശീലമാക്കാനാണ് ശ്രമിക്കേണ്ടത്. ദൈനംദിന ജീവിതത്തില്‍ നേരത്തെ ഒഴിച്ചുകൂടാന്‍ പറ്റാതിരുന്ന പലതും നാമൊഴിവാക്കി കവിഞ്ഞു. മതാചാരങ്ങള്‍ പോലും വേണ്ടെന്നു വെക്കാനുള്ള വിവേകം വിശ്വാസികള്‍ കാണിക്കുന്നു. പക്ഷേ കക്ഷി രാഷ്‌ട്രീയ അന്ധത ബാധിച്ച ഒരു വിഭാഗത്തിന് ഇതൊന്നും ബാധകമല്ല. ഒരു മഹാമാരിക്കും അവരുടെ പ്രാകൃതമായ രാഷ്‌ട്രീയ സംസ്‌കാരം മാറ്റാനാകില്ല.
കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണം കടത്താന്‍ കൂട്ടുനില്‍ക്കുന്നുവെന്നും അത് അനുവദിക്കാനാകില്ലെന്നുമാണ് പ്രതിപക്ഷ നേതാക്കളുടെ വാദം. കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ കടത്തിനെ കുറിച്ച് ഇപ്പോള്‍ എന്‍ഐഎ അന്വേഷിച്ചു വരികയാണ്. ഐടി വകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന വനിതക്ക് ഇതില്‍ പങ്കുണ്ടെന്ന ആരോപണം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഈ സംഭവത്തിലുള്ള വീഴ്‌ച. ഡിപ്ലോമാറ്റിക് ബാഗേജുകളിലൂടെയുള്ള വര്‍ഷങ്ങളായി നടന്നുവരുന്ന കടത്ത് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിദേശ കാര്യ മന്ത്രാലയത്തിന്റെയും കസ്റ്റംസ് വകുപ്പിന്റെയും വീഴ്‌ചയെയാണ് കാണിക്കുന്നത്. കടത്തിന്റെ അങ്ങേയറ്റത്തെയും ഇങ്ങേയറ്റത്തെയും കണ്ണികള്‍ ആരെന്ന് കണ്ടുപിടിക്കുന്നതോടെ കുറ്റക്കാര്‍ ആരെന്ന് വ്യക്തമാകും. അവര്‍ ഇത്രയും കാലം നിര്‍ബാധം വിഹരിച്ചതിന് കാരണം വിദേശ കാര്യ മന്ത്രാലയത്തിന്റെയും കസ്റ്റംസ് വകുപ്പിന്റെയും പിടിപ്പുകേട് തന്നെയാണ്.
ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ ബിജെപി നടത്തുന്ന സമരം മലര്‍ന്നുകിടന്നു തുപ്പുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഐഎയാണ് അന്വേഷണം നടത്തുന്നതെന്നിരിക്കെ കുറ്റവാളികളെ സംസ്ഥാന സര്‍ക്കാര്‍ രക്ഷിക്കുമെന്നൊന്നും ബിജെപിക്ക് ആരോപിക്കാനാകില്ല. പൂര്‍ണമായും കേന്ദ്രഏജന്‍സിയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. എന്നിട്ടും കോവിഡ് കാലത്ത് ഇത്തരം സമരാഭാസം നടത്താന്‍ സാമാന്യ ബോധമില്ലാത്തവര്‍ക്കേ സാധിക്കൂ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.