India

കോവിഡിനുള്ള ആയുർവേദ മരുന്നു പരീക്ഷണം വിജയത്തിലേക്കെന്ന് ഡോ.ജെ.ഹരീന്ദ്രൻ നായർ, പങ്കജകസ്തൂരി

Zingivir-H എന്ന  പങ്കജകസ്തുരി ഹെർബൽ റിസർച്ച് ഫൌണ്ടേഷന്റെ ഔഷധം  കോവിഡ് രോഗ പരീക്ഷണങ്ങളിൽ വൻ വിജയം കണ്ടെത്തിയതായി പങ്കജകസ്തൂരി സ്ഥാപകനും  മാനേജിങ് ഡയറക്ടറുമായ ഡോ .ജെ. ഹരീന്ദ്രൻ നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.  ഏഴ് അംഗീകൃത ഔഷധങ്ങളുടെ ശാസ്ത്രീയ  സങ്കലനമാണ് ഒരു  ഹെർബോ മിനറൽ ഗുളികയായ  Zingivir-H.
കേരള സംസ്ഥാന A.S.U ഡ്രഗ്സ് കൺട്രോളറുടെ  നിർമ്മാണ ലൈസൻസ് നേടിയ ശേഷം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജി, CSIR-NIIST തിരുവനന്തപുരം, എന്നിവിടങ്ങളിൽ മനുഷ്യകോശങ്ങളിൽ Cytotoxicity പരിശോധന നടത്തി. തുടർന്ന് Animal സ്റ്റഡിയും കഴിഞ്ഞു ദോഷരഹിതമാണ് എന്ന് തെളിയിച്ച ശേഷമാണ് ക്ലിനിക്കൽ ട്രയലിനു CTRI  (Clinical  Trial Registry of India)  രജിസ്‌ട്രേഷൻ നേടുന്നത്.  അതിനു ശേഷം  വിവിധ മെഡിക്കൽ കോളേജുകളിൽ എത്തിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ   Randomised Single Blind Placebo Controlled  Multicenter Clinical Trial എന്ന  WHOയുടെ  മാനദണ്ഡങ്ങൾക്കനുസരിച്ചു,  ICH-GCP നിലവാരത്തിലുള്ള ക്ലിനിക്കൽ ട്രയൽ ആണ് നടത്തിയത്.
112 കോവിഡ്  പോസിറ്റീവ്  രോഗികളിൽ ADD ON തെറാപ്പി എന്ന രീതിയിലും 135 കോവിഡ്  പോസിറ്റീവ് രോഗികളിൽ  Double Blind  Study – Stand  Alone  എന്നെ രീതിയിലും ക്ലിനിക്കൽ ട്രയൽ നടക്കുകയാണ്. 112 രോഗികളിൽ 96 പേരിൽ ട്രയൽ പുരോഗമിക്കുന്നു. അതിൽ 42 പേരുടെ റിസൾട്ട് Interim  Report  ആയി പ്രസിദ്ധീകരിക്കുകയാണ്. 42 രോഗികളിൽ 22  പേർക്ക് Zingivir-Hഉം 20 പേർക്ക് placeboയും  നൽകി ട്രയൽ നടത്തിയതിൽ 22 പേരേയും  4ാം ദിവസം RT-PCR ടെസ്റ്റ്‌ നെഗറ്റീവ് ആയി ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞു. എന്നാൽ  Placebo ലഭിച്ച 20 പേർ ,  5  മുതൽ 11 ദിവസം കൊണ്ടാണ്  നെഗറ്റീവ് ആയത്. ഇതുവരെയുള്ള CRP, ESR, Interleukin, IgG, IgM എന്നീ രക്‌തപരിശോധനകൾ Zingivir-Hന്റെ പ്രതിരോധ പ്രവർത്തനക്ഷമത തെളിയിക്കുന്നവയാണ്. ട്രയൽ പൂർത്തിയാകുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കുന്നതാണ്. ഇതുവരെയുള്ള ഫലങ്ങൾ വളരെ ഗുണകരമായി തെളിഞ്ഞെന്നും കൂടുതൽ ട്രയൽ തുടരുകയാണെന്നും  ഡോ . ജെ.  ഹരീന്ദ്രൻ നായർ പറയുകയുണ്ടായി.
ആയുർവേദ ഔഷധങ്ങൾ കൊണ്ടുള്ള കോവിഡ്  ചികിത്സയിൽ Zingivir-H ഗുളികകൾ,  ഏറ്റവും ഫലപ്രദവും,വേഗത്തിൽ സുഖപ്പെടുത്തുന്നതും,  സുരക്ഷിതവും ആണെന്ന്  ഡോ .ജെ. ഹരീന്ദ്രൻ നായർ അറിയിച്ചു. Prophylactic മെഡിസിൻ എന്ന  രീതിയിൽ രോഗ പ്രതിരോധത്തിനും ഈ മരുന്ന്  ഉപയോഗിക്കാൻ സാധിക്കും എന്നത് ഇപ്പോഴത്തെ വൻ  വെല്ലുവിളിയായ  സമൂഹവ്യാപനം തടയാനും സഹായിക്കുമെന്നത് ഒരു  അനുഗ്രഹമാണ് .
കോവിഡിൽ തകരുന്ന  ലോകത്തിനു,  കേരള  ആയുർവേദത്തിന്റെ എക്കാലത്തെയും വലിയ  സംഭാവനയാണ്  Zingivir-H ടാബ്ലെറ്സ് എന്ന് ഡോ .ജെ. ഹരീന്ദ്രൻ നായർ പറയുകയുണ്ടായി.
ധാരാളം പ്രതിസന്ധികളും  പ്രയാസങ്ങളും തരണം ചെയ്താണ്   ഈ ക്ലിനിക്കൽ ട്രയൽ വിജയകരമായി നടത്താൻ കഴിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. ഒരു ആയുർവേദ ഔഷധം കോവിഡ് രോഗികളിൽ പരീക്ഷിക്കുക എന്ന ആദ്യത്തെ കടമ്പ, കൂടാതെ ലോക്‌ഡൗൺ, ഗതാഗതനിയന്ത്രണം,ടെസ്റ്റ്‌ ചെയ്യാനുള്ള കാലതാമസം  എന്നിവയൊക്കെ ഈ  ട്രയൽ ദുഷ്കരമാക്കിയെന്നും,  മെയ് മാസത്തിൽ പൂർത്തിയാകേണ്ടിയിരുന്നതാണ് ഇതെന്നും അദ്ദേഹം  പറയുകയുണ്ടായി.
ഒരു ഔഷധം ശാസ്ത്രീയ രീതിയിൽ ഗുണപ്രദമാണെന്നു  തെളിയിക്കാൻ കഴിഞ്ഞാൽ പിന്നെ അത് ഏത് സിസ്റ്റത്തിൽ നിന്നാണ് എന്നതിന് പ്രസക്തി ഇല്ല,   ശാസ്ത്രീയവും നിയമാനുസൃതവും, അന്താരാഷ്ട്ര മാനദണ്ഡം പാലിച്ചു കൊണ്ടുമുള്ള  കണ്ടെത്തലുകൾ  മാത്രമേ നോക്കേണ്ട ആവശ്യമുള്ളൂ എന്നും എല്ലാ ചികിത്സാ ശാസ്ത്രങ്ങളുടേയും ലക്‌ഷ്യം സമൂഹനന്മ മാത്രമാണെന്നും  ചികിത്സാരംഗത്തും ഔദ്യോഗികരംഗത്തും ഉള്ളവർ ചിന്തിച്ചാൽ ഏതു മഹാമാരിയെയും സംയുക്തനീക്കത്തിലൂടെ നേരിടാൻ കഴിയുമെന്നും അതിനു ആധുനിക സമൂഹം തയ്യാറാകണമെന്നും ഡോ .ജെ. ഹരീന്ദ്രൻ നായർ അഭിപ്രായപ്പെട്ടു.
മാനവരാശിയുടെ നന്മയിലധിഷ്ഠിതമായി  ആരോഗ്യരംഗത്തുള്ളവർ സിസ്റ്റം നോക്കാതെ ഒന്നിച്ചു പ്രവർത്തിച്ചാൽ ഇന്നത്തെ ഈ തകർച്ചയിൽ നിന്നും കരകയറ്റാൻ കഴിയുമെന്നും അതിനുള്ള  സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും,  ചികിത്സാ ശാസ്ത്രങ്ങൾ തമ്മിലുള്ള വൈരം  സമൂഹനന്മയ്ക്കു കോട്ടം തട്ടാൻ ഇടയാക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ആധുനിക വൈദ്യശാസ്ത്രത്തിൽ ഒരു മോളിക്യൂൾ എങ്ങനെയൊക്കെ ക്ലിനിക്കൽ ട്രയൽ നടത്തുമോ, സമാനരീതിയിൽ തന്നെയാണ് Zingivir-Hന്റെ ട്രയലും നടത്തിയതെന്നും,അത് വിജയകരമായി എന്നതിൽ  ഒരു ആയുർവേദ ഡോക്ടർ എന്ന നിലയിലും Zingivir-Hന്റെ ഉപജ്ഞാതാവ്  എന്ന നിലയിലും അഭിമാനമുണ്ടെന്നും ഡോ .ജെ. ഹരീന്ദ്രൻ നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പരീക്ഷണ ഫലങ്ങൾ 5 പേരടങ്ങുന്ന ഒരു വിദഗ്ധസമിതി പരിശോധിച്ച് വിലയിരുത്തിയതിന്  ശേഷമാണ് ആയുഷിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്.പ്രശസ്‌ത ഭിഷഗ്വരനും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന സംഘടനയുടെ Hon. ചെയർമാനും അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഡയറക്ടറും, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസറും, പ്രശസ്ത എപിഡെമിയോളജിസ്റ്റുമായ ഡോ. V. രാമൻകുട്ടി ആയിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രൊഫസറും, തിരുവനന്തപുരം SUT ഹോസ്പിറ്റിൽ ചീഫ് ഫിസിഷ്യനുമായ  ഡോ. K.P. പൗലോസ് MD, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മുൻ മെഡിക്കൽ ഡയറക്ടർ ഡോ. K.G. രവീന്ദ്രൻ, മണിപ്പാൽ പ്രസന്ന സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഡിപ്പാർട്മെന്റ് ഓഫ്  ഡാറ്റ സയൻസസ്  മേധാവി ഡോ. ആശാ കാമത്ത്, പ്രശസ്ത വൈറോളജിസ്റ്റും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നൊളജി വൈറൽ ഹെപ്പറ്റൈറ്റിസ് ലാബ് മുൻ ടീം ലീഡറുമായ  ഡോ. V.S. സുഗുണൻ  എന്നിവർ ആയിരുന്നു ഈ സമിതിയിലെ മറ്റു അംഗങ്ങൾ  എന്നും ഡോ .ജെ. ഹരീന്ദ്രൻ നായർ അറിയിച്ചു. തന്റെ ക്ലിനിക്കൽ ട്രയലുമായി  ബന്ധപ്പെട്ടു സഹകരിച്ച പങ്കജകസ്തൂരി  R&D വിഭാഗം മേധാവി ഡോ .ഷാൻ ശശിധരൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജി & ക്ലിനിക്കൽ റിസർച്ച് – ക്ലിനിക്കൽ ഓപ്പറേഷൻസ് മേധാവി  ഡോ . K. P. ശ്രീനിവാസകുമാർ  തുടങ്ങി   എല്ലാ ഡോക്ടർമാരോടും  ആരോഗ്യപ്രവർത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.