ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇരുപത്തിയഞ്ചുകാരനായ ഇയാളെ പിടികൂടിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല
ലക്നൗ: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇരുപത്തിയഞ്ചു കാരനായ ഇയാളെ പിടികൂടിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
മാര്‍ച്ച് 31ന് ഹരിയാനയില്‍ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണ്‍ ഓഫ് ആയത്. ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നയാള്‍ ഹരിയാനയില്‍ പോയിരുന്നോ എ ന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ പ്രതിയെ യാണോ പിടികൂടിയത് എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരൂ.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ അജ്ഞാതന്‍ കു പ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് വീശിയൊഴിച്ച ശേഷം തീ കൊളുത്തിയത്. സംഭവത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞടക്കം യാത്രക്കാരായ മൂന്നു പേരെ റെയില്‍ പാളത്തില്‍ മരിച്ച നില യില്‍ കണ്ടെത്തിയിരുന്നു. തീവെപ്പില്‍ പൊള്ളലേറ്റ ഒമ്പതുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചി രു ന്നു.നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തി വിട്ടിരുന്നു.
എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ഇംഗ്ലീഷിലും ഹിന്ദിയലു മുള്ള കുറിപ്പുകള്‍ അടങ്ങിയ ബുക്കും അരക്കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടിഫിന്‍ ബോക്സുമാണ് കണ്ടെടുത്തിരുന്നു.
അതിനിടെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കണ്ണൂരിലെത്തി. കൊച്ചി, ബെംഗളൂരു ഓഫി സിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. തീവയ്പ്പുണ്ടായ ബോഗി ഇവര്‍ പരിശോധിച്ചു. ആര്‍പിഎഫ് സ തേണ്‍ റെയില്‍വേ സോണല്‍ ഐജി ജി.എം. ഈശ്വര റാവുവും ബോഗി പരിശോധിച്ചിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.