കൊച്ചി : പാല്‍ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ വളരെയെളുപ്പം രുചികരമായ ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സ് വിപണിയിലെത്തുന്നു. കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ചോസന്‍ ഫുഡ്‌സ് ആണ് ഇന്ത്യയില്‍ ആദ്യമായി ഗാര്‍ഹിക ഉപയോഗത്തിന് വേണ്ടി തണുത്ത വെള്ളത്തില്‍ കേവലം അഞ്ചു മിനിട്ട് കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള ഐസ്‌ക്രീം മിക്‌സ് വിപണിയിലെത്തിക്കുന്നത്. വാനില, ചോക്കലേറ്റ്, സ്‌ട്രോബറി, ബട്ടര്‍സ്‌കോച്ച്, മാംഗോ എന്നീ അഞ്ചു രുചികളില്‍ കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സ് ലഭ്യമാകും.
കേവലം 80 രൂപ വിലയുള്ള 85 ഗ്രാം അടങ്ങിയ പാക്കില്‍ നിന്ന് 500 മില്ലി ഗ്രാം വരെ ഐസ്‌ക്രീം നിര്‍മ്മിക്കാം. ഒരു പാക്കറ്റ് ഐസ്‌ക്രീം മിക്‌സ് 150 മില്ലി ഗ്രാം തണുത്ത വെള്ളത്തില്‍ ഇലക്ട്രിക് ബീറ്റര്‍ ഉപയോഗിച്ച് മൂന്ന് മിനിട്ട് നേരം ബീറ്റ് ചെയ്ത ശേഷം ഏഴ് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചാല്‍ സ്വാദിഷ്ഠമായ ഐസ്‌ക്രീം റെഡിയാകും. കേരളം, തമിഴ്‌നാട്. കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന വിപണികളിലെല്ലാം കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സ് എത്തിക്കാനാണ് ചോസന്‍ ഫുഡ്‌സ് തീരുമാനിച്ചിട്ടുള്ളത്.
കമ്പനിയുടെ പുതിയ ഉത്പന്നമായ കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സ് നല്ല രുചിയോടെ എളുപ്പത്തില്‍ ഐസ്‌ക്രീം തയ്യാറാക്കാന്‍ ഉതകുന്നതാണെന്ന് ചോസന്‍ ഫുഡ്‌സ് ഡയറക്ടര്‍ അംജത് ഹുസൈന്‍ പറഞ്ഞു.’നിലവില്‍ വിപണിയില്‍ ലഭിക്കുന്ന പ്രമുഖ ബ്രാന്റുകളിലുള്ള ഐസ്‌ക്രീമുകളുടെ രുചിയോട് കിടപിടിക്കുന്നതായിരിക്കും കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം. എളുപ്പത്തില്‍ തയ്യാറാക്കി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ഏത് സമയത്തും വീട്ടിലുള്ളവര്‍ക്കും അതിഥികള്‍ക്കുമെല്ലാം സ്വാദിഷ്ഠമായ ഐസ്‌ക്രീമിന്റെ രുചി നുണയാനാകും. ചോസന്‍ ഫുഡ്‌സിന്റെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് വിഭാഗം നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സ് തനതായി രൂപപ്പെടുത്തിയിട്ടുള്ളത്.’ അംജത് ഹുസൈന്‍ പറഞ്ഞു.
2017 ലാണ് വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കൊണ്ട് ചോസന്‍ ഫുഡ്‌സ് വിപണിയിലെത്തിയത്. വിവിധ രുചികളിലുള്ള കോണ്‍ഫ്‌ളേക്‌സുകള്‍, ചോക്കോ സ്‌പ്രെഡ്‌സ്, വിവിധയിനം ഡെസേര്‍ട്ടുകള്‍, ബേക്കറി ഉത്പന്നങ്ങള്‍, സ്‌പൈസ് മസാല പൗഡര്‍, റൈസ് പൗഡര്‍ തുടങ്ങിയവ കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.