കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറ സ്റ്റില്‍. കഴിഞ്ഞ ദിവസം ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദ (20) ആത്മഹത്യ ചെയ്തത സംഭവത്തില്‍ കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി എം കെ അ ബ്ദുല്‍ ഷുഹൈബാണ് (20) അറസ്റ്റിലായത്
കാസര്‍കോട് : കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറ സ്റ്റില്‍. കഴിഞ്ഞ ദിവസം ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദ (20) ആത്മഹത്യ ചെയ്തത സംഭവത്തില്‍ കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി എം കെ അബ്ദുല്‍ ഷുഹൈബാണ് (20) അറസ്റ്റിലായത്. സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പൊ ലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് സികെ നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിനി നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് മുമ്പ് നന്ദ, ഷുഹൈ ബിനെ വീഡിയോ കോള്‍ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരു ന്നു.
നന്ദയും ഷുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഇവ രുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഇതോടെ സ്വകാര്യ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെ ന്ന് പൊലീസ് അറിയിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഷുഹൈബുമായി വീഡിയോ കോളില്‍ നന്ദ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യഭീഷണിയും മുഴക്കി.ഇക്കാര്യം ഷുഹൈബ് പൊലീസിനെ വിളിച്ച് അറിയിച്ച തിനെത്തുടര്‍ന്നു പൊലീസ് വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വീട്ടുകാര്‍ മുറിയില്‍ ചെന്നുനോക്കി യപ്പോഴേക്കും നന്ദ തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.