Breaking News

കോറോണ മൂന്നാം തരംഗത്തെ കരുതിയിരിക്കണം, പ്രതിരോധത്തില്‍ വീഴ്ച വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും ; പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു

ന്യൂഡല്‍ഹി: കോറോണ മൂന്നാം തരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്ക ണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രോഗിക ളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിനോദസ ഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. കോറോ ണ സാഹചര്യങ്ങള്‍ വിലയിരുത്താനായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിനോദ, വ്യാപാര മേഖലകളെ കോറോണ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ നിന്നെല്ലാം രാജ്യം കരകയറുന്നതേയുള്ളൂ. ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ആളുക ള്‍ മാസ്‌ക്കോ സാമൂഹിക അകലമോ പാലിക്കാതെ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി വ്യ ക്തമാക്കി. രാജ്യത്ത് കോറോണ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുന്‍പ് വിനോദ സഞ്ചാര മേഖലക ളില്‍ പോയി വരാം എന്ന ചിന്തയാ ണ് പലര്‍ക്കും. ഈ പ്രവണത ശരിയല്ലെന്നും മൂന്നാം തരംഗം സം ഭവിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തരം ഗത്തെ നേരിടാന്‍ വാക്സിനേഷന്‍ ഡ്രൈവ് ത്വരിതപ്പെടുത്തേണ്ടത് തുടരേണ്ടതുണ്ട്. ഹില്‍ സ്റ്റേഷനുകളില്‍ കാണുന്ന ആള്‍ക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോറോണയുടെ ആശങ്ക രാജ്യത്ത് നിന്നും വിട്ടുപോയിട്ടില്ല. കോറോണ വകഭേദങ്ങളെ സൂക്ഷ്മമായി കരുതിയിരിക്കണം. വൈറസിന്റെ സ്വഭാവത്തെ മനസിലാക്കി അത്തരത്തില്‍ പെരുമാറാന്‍ ജനങ്ങ ളെ പ്രാപ്ത്തരാക്കണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അസം, നാഗാ ലാന്‍ഡ്, ത്രിപുര, സിക്കിം, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നി സംസ്ഥാനങ്ങളി ലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.