Editorial

കോര്‍പ്പറേറ്റുകള്‍ക്ക്‌ തലോടലും കര്‍ഷകര്‍ക്ക്‌ അവഗണനയും

നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഏറെ പ്രതീക്ഷകളാണ്‌ ചെറുകി ട-ഇടത്തരം കമ്പനികള്‍ക്കും വ്യാപാരികള്‍ക്കുമുണ്ടായിരുന്നത്‌. ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരുടെ ആരാധനാ പുരുഷനായിരുന്നു മോദി. ബിസിനസുകള്‍ക്ക്‌ അനുകൂലമായ സാഹചര്യം മോദി ഒരുക്കുമെന്നും തങ്ങള്‍ക്ക്‌ സംരംഭങ്ങള്‍ വളര്‍ത്താന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. മാധ്യമ ങ്ങളില്‍ സൃഷ്‌ടിക്കപ്പെട്ട മോദിയുടെ ബിസിന സ്‌ അനുകൂല പ്രതിച്ഛായയില്‍ അവരുടെ മനം മയങ്ങി. പക്ഷേ കഴിഞ്ഞ ആറര വര്‍ഷത്തെ അനുഭവങ്ങള്‍ അവരുടെ പ്രതീക്ഷകളെ കെടു ത്തികളഞ്ഞു.

രാജ്യത്തെ വ്യവസായത്തിന്റെ ഏറിയ പങ്കും ചെറുകിട-ഇടത്തരം സംരംഭങ്ങളായിരുന്നിട്ടും അവയുടെ പ്രവര്‍ത്തനത്തിന്‌ അനുകൂ ലമായ കാര്യമായ നടപടികളൊന്നും മോദി സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. സര്‍ ക്കാര്‍ നയങ്ങള്‍ ചെറുകിട-ഇടത്തരം സംരംഭ ങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തു. നോട്ട്‌ നിരോധനവും ജിഎസ്‌ടിയും സമ്പദ്‌വ്യവസ്ഥക്ക്‌ ആഘാതമേല്‍പ്പിച്ചപ്പോള്‍ പ്രധാന ഇരകള്‍ ചെറുകിട-ഇടത്തരം സംരംഭകരും വ്യാപാരികളുമായിരുന്നു. ജിഎസ്‌ടി വഴി പുതിയ നികുതി സമ്പ്രദായത്തിലേക്കുള്ള മാറ്റം ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബിസിനസിനെ ഏറെ പ്രതികൂലമായാണ്‌ ബാധിച്ചത്‌. ബിസിനസ്‌ കുറയുന്നതിനും പല ചെറുകിട സംരംഭങ്ങളും അടച്ചുപൂട്ടുന്നതിനും ജിഎസ്‌ടി വഴിയൊരുക്കി. കോവിഡ്‌ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി ഏറ്റവുമേറെ ബാധിച്ചതും ചെറുകിട-ഇടത്തരം സംരംഭങ്ങളെയാ ണ്‌. ഇവക്ക്‌ മതിയായ പിന്തുണ നല്‍കാന്‍ മോദി സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല.

അതേ സമയം കോര്‍പ്പറേറ്റുകളുടെ ദാസ നാണ്‌ മോദി എന്ന ആരോപണം ശരിവെക്കു ന്ന തരത്തിലായിരുന്നു സര്‍ക്കാരിന്റെ പ്രവര്‍ ത്തനങ്ങള്‍. കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറച്ച തിലൂടെ കോര്‍പ്പറേറ്റുകളോടുള്ള തന്റെ ദാസ്യം മോദി വെളിപ്പെടുത്തി. റഫാല്‍ ഇടപാടില്‍ മോ ദി നേരിട്ട പ്രധാന വിമര്‍ശനവും കോര്‍പ്പറേ റ്റുകള്‍ക്ക്‌ വേണ്ടി വിടുപണി ചെയ്‌തുവെന്നതാ ണ്‌. അനില്‍ അംബാനിയുടെ കമ്പനിക്ക്‌ വേ ണ്ടി കരാറില്‍ ഇടപെട്ടുവെന്നും പ്രധാനമന്ത്രി യുടെ ഓഫീസില്‍ നിന്ന്‌ നേരിട്ട്‌ തന്നെ ഇട പെടലുണ്ടായെന്നുമുള്ള ആരോപണങ്ങളെ യൊന്നും ഫലപ്രദമായി പ്രതിരോധിക്കാന്‍ പോലും മോദിസര്‍ക്കാരിന്‌ കഴിഞ്ഞില്ല. അതെല്ലാം ഇന്ന്‌ ജനം മറന്ന പഴങ്കഥയായി തീര്‍ന്നിരിക്കുകയും ചെയ്‌തിരിക്കുന്നു. ഈ മറവിയിലാണ്‌ മോദിയെ പോലെ ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്ന ഭരണാധികാരികള്‍ തഴച്ചുവളരുന്നത്‌.

കോര്‍പ്പറേറ്റുകള്‍ക്ക്‌ ഈ വിധം വിടുവേല ചെയ്യുന്ന മോദി സര്‍ക്കാര്‍ ചെറുകിട സംരംഭകരുടെയോ കുടിയേറ്റ തൊഴിലാളികളുടെയോ കര്‍ഷകരുടെയോ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധനം ചെയ്യുന്നതില്‍ തികഞ്ഞ വിമുഖതയാണ്‌ കാണിക്കുന്നത്‌. പഞ്ചാബില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി റെയില്‍ തടയുമ്പോള്‍ ആ സംസ്ഥാനത്തേക്കുള്ള ചരക്കു ഗതാഗതം തന്നെ നിര്‍ത്തിെവച്ച്‌ അവരെ ഒറ്റപ്പെടുത്താനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ചരക്കു തീവണ്ടികള്‍ പഞ്ചാബില്‍ എത്താത്തത്‌ മൂലമുണ്ടായ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്ലായ്‌മ അവിടുത്തെ വ്യവസായങ്ങളെയും വളത്തിന്റെ ലഭ്യത കുറവ്‌ മൂലം കൃഷിയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നുന്നു. ഒരു സംസ്ഥാനം തന്നെ ഈ വിധം ഒറ്റപ്പെട്ടുപോകുന്നതിന്റെ പ്രത്യാഘാതങ്ങളൊന്നും കേന്ദ്രസര്‍ക്കാരിനെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന്‌ പിന്‍തിരിപ്പിക്കുന്നല്ല.

ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്‌ കോര്‍പ്പേറ്റുകളാണ്‌. അംബാനിമാര്‍ക്കും അദാനിമാര്‍ക്കും ഗുണകരമായ നയ ങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന്റെ കാരണവും അതുതന്നെ. ഇതിന്റെ പ്രതിഫലം ബിജെപിയുടെ തിരഞ്ഞെടുപ്പ്‌ ഫ ണ്ടിലേക്ക്‌ പ്രവഹിക്കുന്നത്‌ സ്വാഭാവികം. ബിജെപിയുടെ ഇലക്‌ടറല്‍ ബോണ്ടുകളിലേക്ക്‌ പണം പ്രവഹിക്കുന്നതില്‍ യാതൊരു സുതാര്യതയുമില്ലാത്തത്‌ നേരത്തെ തന്നെ വിവാദം സൃഷ്‌ടിച്ചിരുന്നു.

ചെറുകിട-ഇടത്തരം സംരംഭകരും കര്‍ഷകരും തൊഴിലാളികളും അങ്ങേയറ്റം അരികുവല്‍ക്കരിക്കപ്പെടുകയും ചങ്ങാത്ത മുതലാളിത്ത ശക്തികള്‍ കൂടുതല്‍ കരുത്തരാകുകയും ചെയ്യുന്ന ഈ സ്ഥിതിവിശേഷം അപകടകരമാണ്‌. സര്‍ക്കാര്‍ നയങ്ങള്‍ ഒരു അതിന്യൂനപക്ഷത്തിന്‌ മാത്രം അനുകൂലമാക്കുന്ന വലതുപക്ഷ തീവ്രതക്ക്‌ സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ തന്നെ നാം ആദ്യമായാണ്‌ സാക്ഷ്യം വഹിക്കുന്നത്‌. സര്‍ക്കാരിന്റെ നീതിക്കായി കര്‍ഷകര്‍ ചുട്ടുപൊള്ളുന്ന പാളങ്ങളില്‍ സമരം ചെയ്യേണ്ടി വരുന്ന തീര്‍ത്തും ദൈന്യം കലര്‍ന്ന കാഴ്‌ച ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന വര്‍ത്തമാന ഇന്ത്യയുടെ പരിഛേദമാണ്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.