Home

കോയമ്പത്തൂര്‍ ചാവേറാക്രമണം : ചെന്നൈ അടക്കം വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

തമിഴ്നാട്ടിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐ എ) റെയ്ഡ് നടത്തി. ചെ ന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂര്‍ എന്നിവിട ങ്ങളിലാണ് റെയ്ഡ് നടന്നത്

ചെന്നൈ : തമിഴ്നാട്ടിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നട ത്തി. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കോയമ്പത്തൂരിലെ കോട്ടമേട്, ഉക്കാട്, പൊ ന്‍വിഴ നഗര്‍, രതിനാപുരി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.

സ്ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെയും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്ന വരുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ എന്‍ഐഎ ഉ ദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. സ്ഫോടനത്തിന് കാര്‍ നല്‍കിയ ചെന്നൈയിലെ സെക്കന്റ് ഹാന്‍ഡ് കാര്‍ഡീലര്‍ നിജാമുദ്ദീനെ എന്‍ ഐഎ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം. എന്‍ ഐഎ ചെന്നൈ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.

ഒക്ടോബര്‍ 23ന് വൈകിട്ടാണ് കോയമ്പത്തൂരില്‍ കാറില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമു ണ്ടായത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്ര തികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് എതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തി. അന്വേഷണ ത്തില്‍ പൊട്ടാസ്യം ഉള്‍പ്പെടെ 109 വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

സ്ഫോടനത്തിന് പിന്തുണ നല്‍കുകയും വഴിവിട്ട സഹായം നല്‍കുകയും ചെയ്തവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.നിരോധിത തീവ്രവാദ സംഘടനയിലെ ആളുകളാണ് പലരും കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോ ബര്‍ 23 ന് ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് പിടിയിലായവര്‍.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.