കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. ഇന്ത്യയുടെ ബജ്റംഗ് പുനിയയാണ് സ്വര്‍ണം നേടിയത്. 65 കിലോ വിഭാഗം ഫൈനലില്‍ കാന ഡയുടെ ലച്ച്ലന്‍ മക്നീലിനെ തോല്‍പ്പിച്ചാണ് ഒന്നാമതെത്തിയത്
ഇന്ന് തുടര്‍ച്ചയായി രണ്ട് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്. ഗുസ്തിയില്‍ ഇന്ത്യന്‍ താ രങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയുമാണ് സ്വര്‍ണം നേടിയത്. മറ്റൊരു ഗുസ്തി താരമായ അന്‍ഷു മാലിക്കിന് വെള്ളിയും ലഭിച്ചു. 57 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലി ക്ക് വെള്ളി മെഡല്‍ നേടി. സ്വര്‍ണമെഡല്‍ നേടാനുറപ്പിച്ച് ഫൈനലിലിറങ്ങിയ അന്‍ഷു തോല്‍ വി യോടെ വെള്ളിയിലൊതുങ്ങി.
നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴട ക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയന്‍ താരത്തിന്റെ വിജയം. മത്സരത്തിന്റെ തുടക്കം തൊട്ട് ഒഡുനായോയാണ് ആധിപത്യം പുലര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നൈജീരിയന്‍ താരം 4-0 ന് മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടിച്ച അന്‍ഷു വിജയം നേടാനായി ശ്രമിച്ചെങ്കിലും നട ന്നില്ല. മത്സരം നൈജീരിയന്‍ താരം സ്വന്തമാക്കി.
അന്‍ഷു മാലിക്കിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2021-ല്‍ ഓസ്ലോയില്‍ വെ ച്ച് നടന്ന ഗുസ്തി ലോകചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.ക്വാര്‍ട്ടര്‍ ഫൈ നലില്‍ ആസ്ത്രേലിയന്‍ താരത്തേയും സെമിയില്‍ ശ്രീലങ്കന്‍ തരത്തേയും ഏകപീക്ഷയമായ 10-0 ത്തിന് തകര്‍ത്തായിരുന്നു അന്‍ഷു ഫൈനലി ലെത്തിയത്. അന്‍ഷുവിന്റെ വെള്ളി നേട്ടത്തോ ടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 23 ആയി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.