കൗണ്‍സിലര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള വിപ്പ് ബ്ലോക്ക് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മി റ്റി ചെയര്‍മാനുമായ നൗഷാദ് പല്ലച്ചിക്കു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഞായറാഴ്ച കൈമാറി. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാര്‍ക്കു വിപ്പു നല്‍കാനായിരു ന്നു നിര്‍ദേശം.
കാക്കനാട്: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം കൊണ്ട് വ രുന്ന അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ വിപ്പ് നാല് എ വിഭാഗം കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചില്ല. കൗണ്‍സിലര്‍മാരായ വി ഡി സുരേഷ്, ജോ സ് കളത്തില്‍, രാധാമണി പിള്ള,സ്മിത സണ്ണി എന്നിവരാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം അവ ഗണിച്ച് വിപ്പ് സ്വീകരിക്കാതെ മുങ്ങിയത്. മണ്ഡലം കമ്മിറ്റി ഓഫിസിലെത്തി പാര്‍ട്ടി കൗണ്‍സിലര്‍ മാര്‍ വിപ്പ് കൈപ്പണമെന്നായിരുന്നു നേതൃത്വം നിര്‍ദേശിച്ചിരുന്നത്. അതേസമയം എ വിഭാഗത്തി ലെ മറ്റ് കൗണ്‍സിലര്‍മാര്‍ വിപ്പ് സ്വീകരിക്കുകയും ചെയ്തു.
കൗണ്‍സിലര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള വിപ്പ് ബ്ലോക്ക് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെ യര്‍മാനുമായ നൗഷാദ് പല്ലച്ചിക്കു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഞായറാഴ്ച കൈമാറി. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാര്‍ക്കു വിപ്പു നല്‍കാനായിരു ന്നു നിര്‍ദേശം. എന്നാല്‍ ആദ്യം മുതല്‍ക്കെ ഇടഞ്ഞു നില്‍ക്കുന്ന എ വിഭാഗത്തിലെ നാല് കൗണ്‍ സിലര്‍മാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓണസമ്മാന വിവാദം ചൂടാറും മുന്‍പെ ചെയര്‍പേഴ്സനെ തെറിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ തീരുമാനിച്ചത്.
എന്നാല്‍ അവിശ്വാസത്തിന് നാല് ദിവസം കൂടി ഉള്ളതിനാല്‍ വിപ്പ് കൈപ്പറ്റാത്തവര്‍ അടുത്ത ദിവ സങ്ങളില്‍ വാങ്ങുമെന്നാണ് പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍. പാര്‍ട്ടിയെ ധിക്കരിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് ഡിസിസി അധ്യക്ഷന്‍ മുനിസിപ്പല്‍ നേതാക്കളെയും കൗണ്‍സിലര്‍മാരെയും ഒരാഴ്ച മുമ്പ് വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് അവിശ്വാസ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.
ക്വാറം ഇല്ലാതെ അവിശ്വാസ ചര്‍ച്ച മുടക്കാനും അതുവഴി പ്രമേയം തള്ളാനുമുള്ള തന്ത്രമാണു യു ഡിഎഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോണ്‍ഗ്ര സിലെ 16 കൗണ്‍സിലര്‍മാരും ലീഗിലെ 5 പേരും 4 സ്വതന്ത്രരും വിട്ടു നില്‍ക്കുന്നതോടെ യോഗം ചേരാനുള്ള ക്വാറം നഷ്ടപ്പെടും. 43 അംഗ കൗണ്‍ സിലില്‍ 22 പേര്‍ ഹാജരായാല്‍ മാത്രമേ അവിശ്വാസപ്രമേയ അവതരണ യോഗം കൂടാന്‍ സാധിക്കു കയുള്ളൂ. എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്ന നാല് പേര്‍ വരാതിരിക്കുകയും ക്വാറം തികയാതെ യോ ഗം പിരിച്ചുവിടുകയും ചെയ്താല്‍ യു.ഡി.എഫ്. ഭരണം അട്ടിമറിക്കാമെന്ന പ്രതിപക്ഷ കൗ ണ്‍സില ര്‍മാരുടെ തന്ത്രങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാകും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.