കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നെഹ്റു കുടുംബ ത്തില്‍ നിന്ന് ആരും സ്ഥാനത്തേക്ക് വരില്ലെന്ന് റിപ്പോര്‍ട്ട്. എഐ സിസി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നെ ഹ്റു കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. എഐസിസി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നി വര്‍ നോമിനേഷന്‍ നല്‍കില്ല. രാഹുല്‍ മത്സരത്തിന് ഇല്ലെന്ന് അറിയിച്ച തായും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
താത്കാലിക അധ്യക്ഷയായ സോണിയാ ഗാന്ധി ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് പ്രവ ര്‍ത്തകരില്‍ ഭൂരിഭാഗത്തിനും. എന്നാ ല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ മതി അടുത്ത അധ്യക്ഷനെന്ന നിലപാടിലേക്ക് ഇവര്‍ എത്തിയതാണ് എഐ സിസി വൃത്തങ്ങള്‍ പറയുന്നത്.
കുടുംബ പാര്‍ട്ടി എന്ന ആക്ഷേപം അവസാനിപ്പിക്കാന്‍ ഉറച്ച തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി. നേതാ ക്കളും പ്രവര്‍ത്തകരും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ആ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് രാ ഹുല്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നെഹ്റു കുടുംബത്തിന്റെ പി ന്തുണയോടെ രാജസ്ഥാന്‍ മുഖ്യമ ന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.
എന്നാല്‍ നെഹ്റു കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വരുമെ ന്നാണ് റിപ്പോര്‍ട്ട്. ജി 23യെ പ്രതിനിധീകരിച്ച് ശശി തരൂര്‍, മനീഷ് തി വാരി എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ ഥിയായി വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാ തെ ശശി തരൂര്‍ ഒഴിഞ്ഞു മാറുകയാണ്. മത്സരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെന്നാണ് വിവരം.
ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടി കള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു ശശി തരൂരി ന്റെ മറുപടി.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേര ത്തെ 2000ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചി രുന്നു. എന്നാല്‍ സാധുവായ 7542 വോട്ടുകളില്‍ വെറും 94 വോട്ടുകള്‍ മാത്രമാണ് ജിതേന്ദ്ര പ്രസാദക്ക് ലഭിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.