Breaking News

കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല; തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സംസ്ഥാന കോണ്‍ഗ്രസില്‍ സമാന്തര, വിഭാഗീയ പ്രവര്‍ത്തനത്തിനു ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ അജണ്ടയില്‍ ഭാഗമാകുന്ന പ്രവര്‍ത്തകരെ കര്‍ശനമായി നേരിടുമെന്നും വി ഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ സമാന്തര, വിഭാഗീയ പ്രവര്‍ത്തനത്തിനു ആരെയും അനു വദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ അജണ്ടയില്‍ ഭാഗമാകുന്ന പ്രവര്‍ത്തകരെ കര്‍ശ നമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇനി ഒരു വിഭാഗീയതയ്ക്ക് കോണ്‍ഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ സ്പേസുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട വച്ച് പൊറുപ്പി ക്കില്ലെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ശശി തരൂരിന്റെ മലബാര്‍ ജില്ലകളിലെ പര്യടനം തുടരവെയാ ണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തില്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ മുഖ്യമന്ത്രി പി ണറായി വിജയന്‍ പരിഹാസ്യരാക്കിയെന്നും വിഡി സതീശന്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആ നാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെയാണ്. പാര്‍ട്ടി തന്നെ അന്വേ ഷണ ഏജന്‍സിയാകുന്ന പരിഹാസ്യ മായ നിലയാണ്.

ദുര്‍ചിലവ് നിയന്ത്രിക്കാന്‍ ധനവകുപ്പിന് സാധിക്കുന്നില്ല. പണമില്ലാതെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തിക മാനേജ്മെന്റില്‍ സര്‍ക്കാര്‍ ദയനീയമായി തോറ്റു. സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങളില്‍ യുഡിഎഫ് സമരത്തിലേക്ക് നീങ്ങുകയാണ്.

മാധ്യമങ്ങള്‍ക്കെതിരേയും കടുത്ത വാക്കുകള്‍ വി ഡി സതിശനില്‍ നിന്നുമുണ്ടായി. കോണ്‍ഗ്രസ് നേതാ ക്കള്‍ കൊള്ളരുതാത്തവരാണെന്ന് മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഊതിവീര്‍പ്പിച്ചാ ല്‍ പൊട്ടുന്ന ബലൂണുകളല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തിരുവനന്തപുരത്ത് നടന്ന സമര ങ്ങളില്‍ എംപിയായ ശശി തരൂര്‍ പങ്കെടുത്തോയെന്നത് മാധ്യമങ്ങള്‍ പരിശോധിക്കൂ. മാധ്യമങ്ങള്‍ മര്യാദ യുടെ സീമകള്‍ ലംഘിക്കുന്നു. കെ സുധാകരന്റെ ഇല്ലാത്ത കത്ത് മാധ്യമങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാന ത്തെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഘടകക്ഷി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാക്ക ളോട് ഹൃദയ ബന്ധമാണുള്ളതെന്നും പാണക്കാട്ടെ ശശി തരൂരിന്റെ സന്ദര്‍ശനത്തിന് കിട്ടിയ സ്വീകര ണത്തോട് വിഡി സതീശന്‍ പ്രതികരിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.