നിലവിലെ ചര്‍ച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണ്. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്നാണ് സൂചനയെന്ന് കെ മുരളീധന്‍ എംപി
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ മുരളീധന്‍ എംപി. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേ തൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഹൈക്കമാ ന്‍ഡാണ് അന്തിമ തീരുമാനം എടുക്കുക. നിലവിലെ ചര്‍ച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണ്. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെ ന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24ന് പ്രതിക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രയും വൈകിയത് എന്തുകൊ ണ്ടെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നവര്‍ ചിന്തിക്കണം. കോവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.
കോണ്‍ഗ്രസ് മുക്തമാക്കാന്‍ മോദി വിചാരിച്ചാല്‍ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്ത് തെറ്റ് കണ്ടാല്‍ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് ആരെന്ന് എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണമെന്നും കെ.മുരളീധരന്‍ പറഞ്ഞു. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.