Home

കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനുള്ള മുറവിള കെട്ടടങ്ങുന്നില്ല ; ചെന്നിത്തലയ്ക്ക് പിന്നാലെ മുല്ലപ്പള്ളിയും തെറിക്കും

കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്‍കി വിഡി സതീശനെ പ്രതിപക്ഷ നേതാ വായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ്. ഒരു മാസത്തിനുള്ളില്‍ കെപിസിസിയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന് വേണ്ടിയുള്ള മുറവിള ഇനിയും കെട്ടടങ്ങു കയില്ലെന്ന് വ്യക്തമാക്കുന്ന സൂചനകള്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയ സ്ഥിതിക്ക് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റാനുള്ള സാധ്യത ഇതോടെ ശക്തിപ്പെട്ടു. കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്‍കി വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമു ടി മാറ്റത്തിന് ഒരുങ്ങുകയാണ്. ഒരു മാസത്തിനുള്ളില്‍ കെപിസിസിയിലും അഴിച്ചുപണിയുണ്ടാവു മെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ശക്തമായ എതിര്‍പ്പുകള്‍ തള്ളിയാണ്, വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. അവ സാന നിമിഷം വരെ എതിര്‍പ്പുയര്‍ത്തിയ നേതാക്കളോട് തീരുമാനം അംഗീകരിച്ചേ പറ്റൂവെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയമസഭ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് ചെന്നിത്ത ലയെ മാറ്റി സതീശനെ നിയമിക്കാന്‍ തീരുമാനിച്ചത്.

ഈ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാ നമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ഇക്കാര്യ ത്തില്‍ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്കു നല്‍കി കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പള്ളിയുടെ പിന്‍ഗാമിയെ സംബന്ധിച്ച് നേതൃത്വത്തില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തും. അതോടൊപ്പം പാര്‍ട്ടിയില്‍ മറ്റു മാറ്റങ്ങളും ഉണ്ടാവുമെന്നാണ് സൂചന.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.