Home

കോണ്‍ഗ്രസിനെ തകര്‍ത്തത് രാഹുല്‍ ; ഗുലാംനബി ആസാദിന്റെ രാജിക്കത്തില്‍ അതിരൂക്ഷവിമര്‍ശനം

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ അതിരൂ ക്ഷ വിമര്‍ശനം. സോണിയാ ഗാന്ധിക്ക് നല്‍കിയ 5 പേജുള്ള രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന ഗുലാം നബി ആസാദ് ഉന്നയിച്ചത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ അതിരൂ ക്ഷ വിമര്‍ശനം. സോണിയാ ഗാ ന്ധിക്ക് നല്‍കിയ 5 പേജുള്ള രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോ ണ്‍ഗ്രസ് ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന ഗുലാം നബി ആസാദ് ഉന്നയിച്ചത്.

തിരിച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും രാഷ്ട്രീയ ഇടം ബി ജെപിക്ക് വിട്ടുകൊടുത്തുവെന്നും ഗുലാം നബി ആ സാദ് രാജിക്കത്തില്‍ ആരോപിച്ചു. കോണ്‍ ഗ്ര സില്‍ നടക്കുന്നത് റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആണെങ്കി ലും തീരുമാനമെടുക്കുന്നത് രാഹുല്‍ ഗാന്ധി യാണ്. രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടി ക്കുകയും മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് അഞ്ചുപേജുള്ള രാജിക്കത്തില്‍ ആരോപിച്ചു.

2014ല്‍ ഭരണനഷ്ടത്തിനിടയാക്കിയതും പാര്‍ടിയുടെ തകര്‍ച്ചക്കും കാരണക്കാരന്‍ രാഹുല്‍ഗാന്ധി യാണ്. നിലവില്‍ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. 2019ലെ തെ രഞ്ഞെടുപ്പിന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായി.രാഹുലിന്റെ പക്വതയില്ലായ്മയുടെ ഏ റ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ്, 2013 ല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്ര തിനിധികള്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ അന്നത്തെ യുപിഎ സ ര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കീറിയെറിഞ്ഞത്. അത് സ ര്‍ക്കാരിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആകെത്തന്നെയും വിശ്വാസ്യത ജന ങ്ങള്‍ക്ക് മുന്നില്‍ ചോ ദ്യം ചെയ്യുന്ന തരത്തിലായിപ്പോയെന്ന് ഗുലാംനബി കത്തില്‍ പറയുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.