കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടും ബത്തിലെ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെ ത്തി. മറ്റുള്ളവര്‍ക്കായുള്ള തി രച്ചില്‍ തുടരുകയാണ്. കുട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ പത്ത് പേരെയാണ് കാണാതായത്
കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടും ബത്തിലെ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെ ത്തി.മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുട രുകയാണ്. കുട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ പത്ത് പേരെയാണ് കാണാതായത്. വന്‍നാശ നഷ്ടം ഉണ്ടായി ട്ടുണ്ട്. മൂന്ന് വീടുകള്‍ ഒ ലിച്ചു പോയി. പഞ്ചായത്ത് പൂര്‍ണമായി ഒറ്റപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹമാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തി രച്ചില്‍ തുടരുകയാണ്. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നു ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴു ക്കില്‍പെട്ട് ഒലിച്ചുപോയത്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാ ണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റൊരാ ള്‍ക്കായി തിരച്ചില്‍ തുടരുന്നു.
കടുവാപ്പാറയില്‍ റിസോര്‍ട്ടിന് മേല്‍ മണ്ണിടിഞ്ഞ് വീണ് റിസോര്‍ട്ട് മണ്ണിനടയില്‍പ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പീരുമേട്ടിലക്ക് എന്‍ഡിആര്‍ഫ് ടീമിനെ അ യച്ചതായും മുട്ടും ഭാഗത്തും മണ്ണിടിച്ചി ലുണ്ടായതായും മന്ത്രി പറഞ്ഞു. പെരിയാര്‍ വാലി പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.തൊടുപുഴ രജിസ്ട്രേഷനിലുള്ള കാറാണ് ഒഴു ക്കില്‍പ്പെട്ടത്. മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടി ച്ചുനിന്നു. സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.
എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മല പ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി പറ ഞ്ഞു. കൂടാതെ ആര്‍മിയുടെ രണ്ടു ടീമു കളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂ ടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എയര്‍ഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോട്ട യത്ത് കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജ മായിട്ടുണ്ട്.
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃ ശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍ കുട്ടി എന്നീ അണക്കെട്ടുകളില്‍ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ല യിലെ മാട്ടുപ്പെട്ടി ,തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്തു എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.