കോട്ടയത്തു സംഘർഷാവസ്ഥ; കോവിഡ് ബാധിച്ചു മരിച്ച ആളിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു.
കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് കോട്ടയം മുട്ടമ്പലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നഗരസഭാ ശ്മശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടക്കുകയും നാട്ടുകാർ വഴി ഉപരോധിക്കുകയുമാണ്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് സംസ്ക്കാരം നടക്കുന്നതെന്നും ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്ന് പോലീസും അധികൃതരും അറിയിച്ചെങ്കിലും ജനങ്ങൾ പിന്മാറിയിട്ടില്ല.വെള്ളിയാഴ്ച്ച മരിച്ച ഇദ്ദേഹത്തിന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാർക്കൊപ്പം നഗരസഭാ കൗൺസിലറും പ്രതിഷേധത്തിനൊപ്പമുണ്ട്.
നാട്ടുകാർ കെട്ടിയടച്ച നഗരസഭാ ശ്മാശാനത്തിന്റെ കവാടം പോലീസ് തുറന്നു. സംസ്ക്കാരം അനുവദിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുത ശ്‌മശാനത്തിൽ മൃതദേഹം സംസ്ക്കരിക്കുന്നതു മൂലമുയരുന്ന പുകയിലൂടെ രോഗവ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞാണ് നാട്ടുകാർ ഉപരോധം തുടരുന്നത്. ആരോഗ്യ വകുപ്പ് ഉദ്യഗസ്ഥർ ഇപ്പോൾ കൗൺസിലറുമായും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ഇതുമൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…