കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ. എരു മേലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി. മു ക്കൂ ട്ടുതറയില്‍ വച്ചാണ് ചാത്തന്‍തറ സ്വദേശി അദ്വൈതിനെയാണ് കാണാതായത്.
കോട്ടയം : കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ. എരു മേ ലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി. മുക്കൂട്ടുതറയില്‍ വച്ചാ ണ് ചാത്തന്‍തറ സ്വദേശി അദ്വൈതിനെയാണ് കാണാതായത്. ബൈക്കില്‍ റോഡിന് കുറുകെയുള്ള പാലം കട ക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.
വൈകീട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. ഒപ്പമുണ്ടായിരുന്ന സാ മുവല്‍,തോട്ടിലെ കുത്തൊഴുക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. അദ്വൈതിനായി തിരച്ചില്‍ തുട രുകയാണ്.
റാന്നി കൊല്ലമുളയിലും യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കൊച്ചുകോയിക്കല്‍ നാ ലാം ബ്ലോക്കില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. കൊക്കത്തോട്ടില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ മഴയെത്തുടര്‍ന്ന് മൂന്നിലവ് വാളകം കവനശേരി ഭാഗത്ത് ഉരുള്‍ പൊട്ടി. വലിയ കല്ലുകള്‍ വീണ് മേച്ചാല്‍ വാളകം റോഡില്‍ ഗതാഗതം മുടങ്ങി. മരങ്ങള്‍ കടപു ഴകി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം പൂര്‍ണമായും തടസപ്പെട്ടു.
കിഴക്കന്‍ മേഖലയായ മൂന്നിലവ് മേലുകാവ് തലനാട് പഞ്ചായത്തുകളില്‍ ഞായറാഴ്ച നാല് മണി മുത ല്‍ ശക്തമായ മഴയായിരുന്നു. മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മേച്ചാല്‍ വാ ളകം റോഡില്‍ വാളകം പോട്ടന്‍പരകല്ല്, കവനശേരി എന്നീ ഭാഗങ്ങളില്‍ വലിയ കല്ലുകള്‍ വീണ് വീ ണ് ഗതാഗത തടസമുണ്ടായി. മേലുകാവ് കാഞ്ഞിരംകവല മെച്ചാല്‍ റോഡില്‍ മോസ്‌കോ, വാളകം പള്ളികവല എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.
മുക്കൂട്ടുതറ മുപ്പത്തിയഞ്ചാം മൈല്‍, എരുമേലി- മുണ്ടക്കയം റോഡിലെ കനകപ്പലം പ്രദേശങ്ങള്‍ എന്നി വ വെള്ളത്തിനടിയിലായി. ഞായര്‍ ഉച്ചവരെ വെയിലായിരുന്നു. പകല്‍ മൂന്നോടെ മഴ പെയ്തു തുടങ്ങി. രാ ത്രിയിലും മഴ തുടരുകയാണ്. കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ട്. എരുമേലി ചരളയില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥന്‍ പി എ നെജിയുടെ വീട്ടിലെ സംരക്ഷഷണഭിത്തി ഇടിഞ്ഞുവീണു.
ഇടുക്കിയില്‍ ശക്തമായമഴയില്‍ അറക്കുളം മൂന്നുങ്കവയലിനു സമീപം ഉരുള്‍പൊട്ടി, ആളപായമില്ല. ശനി രാത്രിയുണ്ടായ കനത്തമഴയില്‍ മൂന്നുങ്കവയല്‍ വാളാട്ടുപാറക്ക് സമീപത്താണ് ഉരുള്‍പൊട്ടി യത്. ഇതുമൂ ലം കാഞ്ഞാര്‍മുന്നുങ്കവയല്‍ വാഗമണ്‍ റോഡിലെ മൂന്നുങ്കവയല്‍ തോട് കരകവി ഞ്ഞൊഴുകുകയും, സമീപത്തെ പുരയിടങ്ങളില്‍ വെള്ളംകയറി കൃഷിനാശമുണ്ടായി. തോട് കവി ഞ്ഞൊഴുകിയതോടെ വാഹനങ്ങള്‍ ഇരുവശത്തുമായി കുരുക്കില്‍പ്പെട്ടു.
മണപ്പാടി ചപ്പാത്ത് കരകവിഞ്ഞൊഴുകി. തൊടുപുഴ-പുളിയന്‍മല റോഡില്‍ ശക്തമായ വെള്ളമൊ ഴുക്കി ല്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി, ടെലിഫോ ണ്‍ സേവന ങ്ങള്‍ തടസ്സപ്പെട്ടു. മലങ്കര ജലാശയത്തില്‍ കനത്ത വെള്ളമൊഴുക്ക് ഉണ്ടായി. നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞു നാശനഷ്ടമുണ്ടായി. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.