684കോടി രൂപയുടെ തട്ടിപ്പ് നടത്തി നേപ്പാളില്‍ ഒളിവിലായിരുന്ന സിങിനെതിരെ 2018ല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുംബൈ: സംസ്ഥാനത്ത് ചാലക്കുടി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി മുങ്ങിയ ഫിനോമിനല്‍ മെഡിക്ലെ യിം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ കെ സിങ് അറസ്റ്റില്‍. മുംബൈയിലെ നക്ഷ ത്ര ഹോട്ടലില്‍ നിന്ന് മും ബൈ പൊലീസാണ് സിങിനെ അറസ്റ്റ് ചെയ്തത്. 684കോടി രൂപയുടെ തട്ടിപ്പ് നടത്തി നേപ്പാളില്‍ ഒളി വിലായിരുന്ന സിങിനെതിരെ 2018ല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നിക്ഷേപിക്കുന്ന തുകയ്ക്ക് മെഡിക്ലെയിം നല്‍കുമെന്നും ഒമ്പതുവര്‍ഷം കഴിഞ്ഞാല്‍ ഇരട്ടി തുക നല്‍ കുമെന്നും പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെയാ യിരുന്നു പ്രവര്‍ത്തനം. ആദ്യവര്‍ഷങ്ങളിലൊക്കെ മെഡിക്ലെയിം കൃത്യമായി നല്‍കിയിരന്നു. ചെക്കു കള്‍ മടങ്ങിത്തുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായെത്തിയത്. തട്ടിപ്പിന്റ വ്യാപ്തി കണ്ടെത്തി യതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കേസില്‍ മലയാളികളായ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2018ലാണ് തട്ടിപ്പ് നടത്തി യത്. തട്ടിപ്പിനെതിരെ കേരളത്തില്‍ മാത്രം ലഭി ച്ചത് 15,000 പരാതികളാണ്. സംസ്ഥാനത്ത് നിന്ന് മാത്രം 300കോടി രൂപ തട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കായംകുളം, പെരുമ്പാവൂര്‍, ആലപ്പുഴ, ചാലക്കുടി ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
തട്ടിപ്പ് കേസ് പുറത്തറിഞ്ഞതോടെ കേരളമേഖല എം.ഡി. കെ.ഒ. റാഫേലിന്റെ ഉടമസ്ഥതയില്‍ ചാലക്കുടി പട്ടണത്തിലുള്ള രണ്ട് റെഡിമെയ്ഡ് ഷോറൂമുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേര ത്തെ കണ്ടുകെട്ടിയിരുന്നു. ഫിനോമിനല്‍ മെഡി ക്ലെയിം ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം ചാലക്കുടിയായിരുന്നു. ഹെഡ് ഓഫീസ് മുംബൈയിലും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.